Latest News

ദുരന്ത നിവാരണ മേഖലയില്‍ 200 വളണ്ടിയരെ സജ്ജരാക്കുന്നു; ട്രോമകെയറില്‍ പ്രായോഗിക പരിശീലനം നല്‍കി എസ്.വൈ.എസ് സാന്ത്വനം വളണ്ടിയര്‍ ക്യാമ്പ് സമാപിച്ചു

കാസര്‍കോട്: രോഗികള്‍ക്കും പ്രയാസപ്പെടുന്നവനും താങ്ങാവുക എന്ന ലക്ഷ്യത്തോടെ എസ് വൈ .എസ് കാസര്‍കോട് സോണ്‍ രൂപം നല്‍കിയ സാന്ത്വനം വളണ്ടിയര്‍ വിംഗിന് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ട്രോമകെയറില്‍ പ്രായോഗിക പരിശീലനം നല്‍കിയ ക്യാമ്പ് ദുരന്ത നിവാരണ രംഗത്ത് 200 സാന്ത്വനം വളണ്ടിയര്‍മാരെ സജ്ജമാക്കുന്നതിന് തീരുമാനിച്ചു.[www.malabarflash.com]

യൂണിറ്റുകളില്‍ നിന്ന് തെരഞ്ഞെടുത്ത അഞ്ചംഗങ്ങള്‍ ഉള്‍കൊള്ളുന്ന സാന്ത്വനം ക്ലബ്ബംഗങ്ങളില്‍ നിന്നാണ് വളണ്ടിയര്‍മാരെ തെരെഞ്ഞെടുക്കുന്നത്.

സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മതം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസുകള്‍ക്കൊപ്പം എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍, പാലിയേറ്റീവ് മേഖലകളിലും ക്ലാസ്സ് നടന്നു.

എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ബി ബശീര്‍ പുളിക്കൂര്‍ ഉദ്ഘാടനം ചെയ്തു.

ട്രോമകെയര്‍, പാലീയേറ്റീവ് പരിശീലനത്തിന് ട്രൈനര്‍ കെ റ്റി രവികുമാര്‍ നേതൃത്വം നല്‍കി. സാന്ത്വന ദൗത്യം എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി അവതരിപ്പിച്ചു.

ഹനീഫ് ഹിംസാക്, മുഹമ്മദ് ടിപ്പുനഗര്‍, മുനീര്‍ എര്‍മാളം, അഹ്മദ് സഅദി ചെങ്കള,മുനീര്‍ സഅദി നെല്ലിക്കുന്ന്, അലി സഖാഫി ചെട്ടുംകുഴി, ആസിഫ് ആലമ്പാടി, എ ആര്‍ മുട്ടത്തൊടി, നാസ്വിര്‍ ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ പ്രസംഗിച്ചു.

കഴിഞ്ഞ പ്രളയകാലത്ത് കുടകിലും കണ്ണൂര്‍ ജില്ലയിലും മികച്ച സഹായ സേവനം കാഴ്ച വെച്ച യൂണിറ്റുകളെ ഉപഹാരം നല്‍കി അനുമോദിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.