Latest News

സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി

ബേക്കൽ: ജില്ലാ യുവജന കേന്ദ്രം, ബേക്കൽ ഗോൾഡ് ഹിൽ ഹദ്ദാദ് ക്ലബിന്റെ സഹകരണത്തോടെ ബേക്കൽ മിനി സ്‌റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി. മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്‌തു. [www.malabarflash.com]

കെ കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷനായി.
സന്തോഷ് ട്രോഫി താരം കെ പി രാഹുലിനെ അനുമോദിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ഗൗരി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഇന്ദിര, വൈസ്‌ പ്രസിഡന്റ്‌ എൽ ലത്തീഫ്‌, സംസ്ഥാന യുവജന കമീഷൻ അംഗം കെ മണികണ്‌ഠൻ, ജില്ലാ യൂത്ത്‌ പ്രോഗ്രാം ഓഫീസർ കെ പ്രസീത, സംസ്ഥാന യുവജനക്ഷേമ ബോർഡംഗങ്ങളായ സന്തോഷ്‌ കാല, മഹേഷ്‌ കക്കത്ത്‌, പഞ്ചായത്തംഗം ആയിഷ, ബേക്കൽ സി ഐ പി നാരായണൻ, പി എച്ച്‌ ഹനീഫ എന്നിവർ സംസാരിച്ചു. ജില്ലാ യൂത്ത്‌ കോ–-ഓഡിനേറ്റർ എ വി ശിപ്രസാദ്‌ സ്വാഗതവും എ ശശികുമാർ നന്ദിയും പറഞ്ഞു. 

ഞായറാഴ്‌ച ഒന്നാം റൗണ്ട്‌ മത്സരത്തിൽ 16 ടീമുകൾ മാറ്റുരച്ചു. തിങ്കളാഴ്‌ച രണ്ടാം റൗണ്ട്‌ മത്സരവുും ചൊവ്വാഴ്‌ച മൂന്നാം റൗണ്ട്‌ മത്സരവും നടത്തും. എട്ടിന്‌ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ പകൽ മൂന്നിന് നടക്കും. തുടർന്ന് സമാപന സമ്മേളനവും സമ്മാനദാനവും എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. 

തെരഞ്ഞെടുക്കപ്പെട്ട 48 ക്ലബുകളെ ഉൾപ്പെടുത്തിയാണ് ടൂർണമെന്റ് . ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25000, 10000, 5000 രൂപയും ട്രോഫിയും നൽകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.