Latest News

തുഷാറിനെതിരായ ചെക്ക് കേസ് കോടതി തള്ളി

ദുബൈ: ബി.​ഡി.​ജെ.​എ​സ് നേ​താ​വും എ​ൻ.​ഡി.​എ കേ​ര​ള ക​ൺ​വീ​ന​റു​മാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളി. അജ്‌മാൻ കോടതിയുടേതാണ് നടപടി. വണ്ടിച്ചെക്ക് കേസില്‍ പരാതിക്കാരന്‍ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി നാസില്‍ അബ്ദുല്ല സമർപ്പിച്ച രേഖകൾ വിശ്വാസ്യയോഗ്യമല്ല എന്ന് കണ്ടെത്തിയാണ് കേസ് തള്ളിയത്.[www.malabarflash.com]

നീതിയുടെ വിജയമാണെന്ന് തുഷാർ പ്രതികരിച്ചു. വലിയ ചതിയിൽ നിന്നാണ് രക്ഷപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും എം.എ. യൂസുഫലിക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. കേസ് തള്ളിയതോടെ ജാമ്യമായി കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട്‌ തുഷാറിന് തിരിച്ചു കിട്ടും.

ചെക്ക് കേസുമായി ബന്ധപ്പെട്ട് പരാതിക്കാരൻ നടത്തിയ ഫോൺ സംഭാഷണ ഭാഗങ്ങൾ പുറത്തായിരുന്നു. അഞ്ചു ലക്ഷം രൂപ വേണമെന്നും ചെക്കുമായി ബന്ധപ്പെട്ട കൈവിട്ട കളികളിലേക്ക് നീങ്ങുകയാണെന്നും അടുത്ത ദിവസം തുഷാർ യു.എ.ഇയിൽ എത്തുേമ്പാൾ ഷാർജയിലെ കോടതിയിൽ കേസ് നൽകുമെന്നും നാസിൽ പറയുന്ന ഭാഗങ്ങളാണ് വാട്സ്ആപ്പ് വഴി പ്രചരിച്ചത്.

ചെക്ക് കൈയിലെത്തിയാൽ പത്തു ദശലക്ഷം രൂപ വരെ എഴുതി സമർപ്പിക്കുമെന്നും പകുതി തുക ലഭിച്ചാൽ ഒത്തുതീർപ്പാക്കുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതടക്കം തുഷാറിന് അനുകൂലമായെന്നാണ് വിലയിരുത്തൽ.

കേ​സ് ഒ​ത്തു​തീ​ര്‍ക്കാ​ന്‍  പ്രോ​സി​ക്യൂ​ട്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തു​ഷാ​ര്‍ ന​ൽ​കാ​മെ​ന്നു​ പ​റ​യു​ന്ന തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് അ​റി​യി​ച്ച് പ​രാ​തി​ക്കാ​ര​ന്‍ പി​ന്‍വാ​ങ്ങിയിരുന്നു.

തു​ഷാ​ർ യു.​എ.​ഇ​യി​ൽ ന​ട​ത്തി​യി​രു​ന്ന ബോ​യി​ങ് ക​ൺ​സ്ട്ര​ക്​​ഷ​ൻ ക​മ്പ​നി​യി​ൽ സ​ബ്കോ​ൺ​ട്രാ​ക്ട് ജോ​ലി​ക​ൾ ചെ​യ്ത വ​ക​യി​ൽ നാ​സി​ൽ അ​ബ്​​ദു​ല്ല​ക്ക് ന​ൽ​കി​യ ചെ​ക്ക് അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​തെ മ​ട​ങ്ങി​യ​താ​ണ് കേ​സി​ലേ​ക്കും അ​റ​സ്​​റ്റി​ലേ​ക്കും ന​യി​ച്ച​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.