തലശേരി: വീട്ടമ്മയെ സാന്താക്ലോസിന്റെ വേഷത്തിലെത്തി മുഖത്ത് ആസിഡൊഴിച്ചു പൊള്ളലേൽപ്പിച്ച കേസിലെ പ്രതിക്ക് 12 വർഷം കഠിനതടവും 10 ലക്ഷം പിഴയും. പിലാത്തറ ചെറുതാഴം ആദംപൊയിൽ വീട്ടിൽ ജയിംസ് ആന്റണി (48)യെയാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.ഹാരിസ് ശിക്ഷിച്ചത്.[www.malabarflash.com]
പിഴസംഖ്യ പ്രതിയുടെ സ്വത്തുക്കളിൽനിന്ന് ഈടാക്കി ആസിഡ് ആക്രമണത്തിനിരയായ വീട്ടമ്മയ്ക്കും മകനും നൽകണം. ഇതിനു സാഹചര്യമില്ലെങ്കിൽ മൂന്നു വർഷം അധികതടവ് അനുഭവിക്കണം. 2015 ഡിസംബർ 24ന് രാത്രി 10.30 നായിരുന്നു കേസിനാസ്പദമായ സംഭവം. മക്കളോടൊപ്പം പള്ളിയിലേക്കു പോകുകയായിരുന്ന പരിയാരം ഏമ്പേറ്റിലെ മഠത്തിൽ വീട്ടിൽ റിൻസി (29)യാണ് ആസിഡ് ആക്രമണത്തിനിരയായത്.
സാന്താക്ലോസിന്റെ വേഷമിട്ടു മുഖംമൂടി ധരിച്ചെത്തിയ പ്രതി റിൻസിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഭർത്താവിൽനിന്ന് അകന്നു ജീവിക്കുന്ന റിൻസിയോടു ജയിംസ് ആന്റണിക്കുള്ള പകയാണ് ആസിഡ് ആക്രമണത്തിനിടയാക്കിയത്.
റിൻസിയോട് അടുക്കാനായി പ്രതി ശ്രമിച്ചപ്പോഴെല്ലാം നിഷേധിച്ചതാണു ശത്രുതയ്ക്ക് ഇടയാക്കിയത്. യുവതിയുടെ മുഖം വികൃതമാക്കണമെന്ന ഉദ്ദേശ്യത്തോടെ ആസിഡ് ഒഴിച്ചു മുഖത്തു ഗുരുതരമായി പൊള്ളലേൽപ്പിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിൽ റിൻസിയുടെ മകൻ അഭിഷേകിനും പൊള്ളലേറ്റിരുന്നു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ.രാമചന്ദ്രനാണു വാദം നടത്തിയത്. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

No comments:
Post a Comment