തൃപ്പൂണിത്തുറ: മലയാളനാട്ടിൽ പൊന്നോണത്തിനു പുറപ്പാടൊരുക്കി രാജനഗരത്തിൽ വർണാഭമായ അത്താഘോഷം അരങ്ങേറി. അത്തച്ചമയ ഘോഷയാത്ര കാണാൻ ആയിരങ്ങൾ തൃപ്പൂണിത്തുറയിലേക്ക് ഒഴുകിയെത്തി. അത്തം പതാകയേന്തിയ കുട്ടികളും പരന്പരാഗത കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യഘോഷങ്ങളും ഗജവീരന്മാരും അത്താഘോഷത്തെ അവിസ്മരണീയമാക്കി.[www.malabarflash.com]
ബോയിസ് ഹൈസ്കൂളിലെ അത്തംനഗറിൽ രാവിലെ ഒമ്പതരയോടെ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓണപ്പതാക ഉയർത്തിയതോടെയാണ് ചടങ്ങ് ആരംഭിച്ചത്. ജാതിമത വിദ്വേഷങ്ങൾ പടർത്തി കലാപങ്ങളുണ്ടാക്കാൻ ശ്രമം നടക്കുന്ന ഇക്കാലത്തു മതേതരത്വവും ഐക്യവും ശക്തിപ്പെടുത്താൻ അത്താഘോഷം പോലെയുള്ള ഉത്സവങ്ങൾക്കു കഴിയുമെന്നു മന്ത്രി പറഞ്ഞു. ഓണാഘോഷങ്ങളുടെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടുകയില്ല. സാംസ്കാരികമായ ഉയർത്തെഴുന്നേൽപ് കൂടിയാണ് ഓണാഘോഷമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനം അവസാനിച്ചതോടെ അത്തം ഘോഷയാത്ര അത്തംനഗറിൽനിന്നു നഗരവീഥികളിലേക്കിറങ്ങി. മഹാബലി വേഷധാരിക്കു പിന്നാലെ നാദസ്വരം, നകാരവാദ്യം, മഹാരാജാവിന്റെ പല്ലക്ക്, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ തുടങ്ങിയവ അണിനിരന്നു. കുടുംബശ്രീ വനിതകളും അങ്കണവാടി ജീവനക്കാരും മുത്തുക്കുടകളേന്തി നീങ്ങി.
മാരിതെയ്യം, ആലാമി കളി, മംഗലംകളി, ഗരുഡൻതൂക്കം, ഭഗവതി തെയ്യം, ഗുളികൻ തെയ്യം, ചൈനീസ് തെയ്യം, മോഹിനി-ദേവ നൃത്തങ്ങൾ, ബൊമ്മലാട്ടം, പുലികളി, നാഗനൃത്തം, മയിൽ നൃത്തം, കാവടി, രാമനാട്ടം, ശിവഭൂത നൃത്തം, വട്ടമുടി, വേലകളി, അർജുനനൃത്തം, തുള്ളൽ, ഭൂതൻ തിറ, അമ്മൻകൊടം, ശ്രീകൃഷ്ണ ലീല, കളരിമുറ തുടങ്ങി അന്പതിലേറെ കലാപ്രകടനങ്ങളും പത്തോളും പ്ലോട്ടുകളും കാഴ്ചക്കാർക്കു വിരുന്നായി.
അലാവുദ്ദീനും അത്ഭുതവിളക്കും, പ്രകൃതിയുടെ വികൃതി, വിശപ്പിനു മറുപടി മരണം, ജെല്ലിക്കെട്ട്, അഭയാർഥി ക്യാമ്പ്, ആമസോൺ തീപിടിത്തം, ‘മദ്യ’കേരള ദുരന്തം എന്നീ നിശ്ചലദൃശ്യങ്ങൾ ശ്രദ്ധേയമായി. അത്തപ്പൂക്കള മത്സരവും ഇന്നലെ നടന്നു. ഓണം കഴിയും വരെ കലാപരിപാടികൾ തുടരും.

No comments:
Post a Comment