Latest News

സെല്‍റ്റോസിനു പിന്നാലെ കിയയുടെ ഗ്രാന്‍ഡ് കാര്‍ണിവലെത്തുന്നു

കിയയുടെ രണ്ടാമത്തെ വാഹനമായ ഗ്രാന്‍ഡ് കാര്‍ണിവല്‍ അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. സെല്‍റ്റോസ് വന്‍ ജനപ്രീതിയാര്‍ജിച്ച് മുന്നേറുമ്പോഴാണ് കിയയുടെ പുതിയ വാഹനത്തെ കുറിച്ചുള്ള വിവരങ്ങളെത്തുന്നത്.[www.malabarflash.com]

ഗ്രാന്‍ഡ് കാര്‍ണിവല്‍, സെഡൊണ എന്നീ പേരുകളിലായാവും വാഹനം പുറത്തിറക്കുക. 2020 ഫെബ്രുവരിയില്‍ നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ വാഹനം പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന.

അഞ്ചു വാതിലുള്ള എം.പി.വിയായ ഗ്രാന്‍ഡ് കാര്‍ണിവല്‍ വിദേശ വിപണികളില്‍ ഏഴ്, എട്ട്, ഒന്‍പത്, 11 സീറ്റ് ക്രമീകരണങ്ങളോടെ വിപണിയിലുണ്ട്. മധ്യ നിരയില്‍ മികച്ച യാത്രാസുഖം ഉറപ്പാക്കാന്‍ ഏഴു സീറ്റുള്ള പതിപ്പായിരിക്കും കിയ ഇന്ത്യയില്‍ പരിഗണിക്കുക. മധ്യ നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഉള്‍വലിയുന്ന വിധത്തിലുള്ള ഫുട് റസ്റ്റുമൊക്കെയുള്ള പതിപ്പും ഗ്രാന്‍ഡ് കാര്‍ണിവലിനുണ്ട്.

ഇരട്ട സണ്‍റൂഫ്, മൂന്നു മേഖലയായി തിരിച്ച ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് കര്‍ട്ടന്‍ എയര്‍ബാഗ്, മള്‍ട്ടിപ്പിള്‍ യു.എസ്.ബി ചാര്‍ജിങ് പോര്‍ട്ട് തുടങ്ങിയവയോടെ എത്തുന്ന ഗ്രാന്‍ഡ് കാര്‍ണിവലിന് 20 ലക്ഷം രൂപ മുതലാവും വില. 200 ബി.എച്ച്.പി കരുത്ത് സൃഷ്ടിക്കുന്ന, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തേകുന്നത്. ഇന്ത്യയില്‍ ഡീസല്‍ എന്‍ജിനിലാവും ഗ്രാന്‍ഡ് കാര്‍ണിവല്‍ എത്തുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.