കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ദോഹയിലേക്കു കടത്താൻ ശ്രമിച്ച രണ്ടര കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിൽ. കണ്ണൂർ കോടാലി കുഞ്ഞിപ്പളളി മുല്ലവീട്ടിൽ ജാബിർ (26) ആണ് കേന്ദ്രസുരക്ഷാ സേനയുടെ പിടിയിലായത്.[www.malabarflash.com]
ഖത്തർ എയർവെയ്സിന്റെ വിമാനത്തിൽ ദോഹയിലേക്കു പോകാനെത്തിയ ജാബിറിന്റെ ഹാൻഡ് ബാഗ് കേന്ദ്രസുരക്ഷ സേന എക്സ്റേ പരിശോധന നടത്തുന്നതിനിടിയിൽ സംശയം തോന്നുകയായിരുന്നു.
തുടർന്ന് ബാഗ് കസ്റ്റഡിയിലെടുത്തു വിശദപരിശോധന നടത്തിയപ്പോഴാണ് ബാഗിൽ നിന്നു വെളുത്തപൊടി കണ്ടെത്തിയത്. ബാഗിന്റെ അടിഭാഗത്തുണ്ടായിരുന്ന രഹസ്യഅറയിൽ അതീവ സുരക്ഷിതമായാണ് സൂക്ഷിച്ചിരുന്നത്.

മെത്തോ ഫെറ്റാമിൻ ഇനത്തിൽപ്പെട്ട 530 ഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിൽ നിന്നെത്തിയ നാർക്കോട്ടിക് വിഭാഗത്തിനു കൈമാറി.
പാർട്ടികളിലും മറ്റും ലഹരിക്കായി ഉപയോഗിക്കുന്നവയാണിത്. പിടികൂടിയ മയക്കുമരുന്നിന് രണ്ടര കോടിയോളം രൂപ വിലവരും.

No comments:
Post a Comment