Latest News

നൂറുല്‍ ഉലമാ: മുസ്ലിം നവോത്ഥാനത്തിന്റെ ധൈഷണിക ശ്രോതസ്സ്

തരുവണ: നൂറുല്‍ ഉലമാ എംഎ ഉസ്താദ് കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ ധൈഷണിക സ്രോതസായിരുന്നെന്ന് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പറഞ്ഞു.[www.malabarflash.com]

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ നൂറുല്‍ ഉലമ ആദര്‍ശ സരണി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജ്ഞാനം, മനനം, മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ 2019 ഡിസംബര്‍ 27,28,29 തീയ്യതികളില്‍ കാസര്‍ഗോഡ് നടക്കുന്ന ജാമിഅ സഅദിയ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തെക്കുറിച്ച് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സംസാരിച്ചു.

സമസ്ത സമസ്ത കേന്ദ്ര മുശാവറ അംഗം കൈപാണി അബൂബക്കര്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ കെ എസ് മുഹമ്മദ് സഖാഫി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. 

അബൂബക്കര്‍ ചെറിയ കോയതങ്ങള്‍, അബ്ദുല്‍ മജീദ് തലപ്പുഴ,നാസര്‍ മാസ്റ്റര്‍,ഒ എം തരുവണ, മമ്മൂട്ടി മദനി,ബഷീര്‍ സഅദി തുടങ്ങിയവര്‍ സംസാരിച്ചു. ജമാലുദ്ദീന്‍ സഅദി സ്വാഗതവും അബ്ദുല്‍ ഹമീദ് സഅദി നന്ദിയും പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.