ബേക്കല്‍: ചരിത്രപ്രസിദ്ധമായ ബേക്കല്‍ കോട്ട ഉള്‍പ്പെടുന്ന സ്ഥലം സൗജന്യമായി അളന്ന് തിട്ടപ്പെടുത്താന്‍ തയ്യാറാണെന്ന് ലെന്‍സ്ഫെഡ് കാസര്‍കോട് യൂണിറ്റ് കമ്മിറ്റി അറിയിച്ചു.[www.malabarflash.com]
കേന്ദ്ര പുരാവസ്തു വകുപ്പ്, റവന്യൂ വകുപ്പ് എന്നിവ അനുവദിക്കുകയാണെങ്കില്‍ ജി.പി.ആര്‍.എസ്. സര്‍വേ, ടോട്ടല്‍സ്റ്റേഷന്‍ എന്നീ ആധുനിക സാങ്കേതികരീതി ഉപയോഗിച്ചാണ് അളക്കുകയെന്ന് സംഘടനാഭാരവാഹികള്‍ അറിയിച്ചു.
ജില്ലയുടെ അഭിമാനമായ ബേക്കല്‍ കോട്ട നിലനില്‍ക്കേണ്ടതും പരിപാലിക്കേണ്ടതും നാടിന്റെ ആവശ്യമാണെന്ന തിരിച്ചറിവിലാണ് ഇങ്ങനെയൊരു തീരുമാനം സംഘടന ഏറ്റടെക്കുന്നതെന്ന് പ്രസിഡന്റ് മധു എസ്. നായര്‍, സെക്രട്ടറി റഷീദ് എന്നിവര്‍ അറിയിച്ചു.
No comments:
Post a Comment