Latest News

"അല്ലാഹു തന്നു, അതു അല്ലാഹുവിന് തന്നെ ഞങ്ങള്‍ കൊടുത്തു, നിങ്ങള്‍ക്ക് തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം" വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നാലു ദിവസമായ പൈതലിനൊപ്പം ലഭിച്ചത് ഹൃദയഭേദകമായ കുറിപ്പ്.

കോഴിക്കോട്: നാലു ദിവസം പ്രായമായ പിഞ്ചു പൈതലിനെ വഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ അരികില്‍ വച്ചു പോയ കുറിപ്പ് വൈറല്‍. കോഴിക്കോട് ജില്ലയിലെ കല്ലായി പന്നിയങ്കര ഇസാലാഹിയ്യ പള്ളിക്കു സമീപമത്ത് ചെറിയ കുഞ്ഞിനെ തിങ്കളാഴ്ച രാവിലെ എട്ട് മണിക്കും ഒമ്പത് മണിക്കുമിടയിലാണ് ഉപേക്ഷിച്ചു പോയത്.[www.malabarflash.com]

വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞു വൃത്തിയായ രീതിയിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ ശരീരത്തില്‍ മഞ്ഞ അടയാളം പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും പന്നിയങ്കര പോലീസ് അറിയിച്ചു. 

കൂഞ്ഞിനു സമീപത്തു ചെറിയ കടലാസില്‍ എഴിതിയ കുറിപ്പ് ഇങ്ങനെയാണ്.
'ഈ കുഞ്ഞിനെ കിട്ടുന്നവര്‍ ഒഴിവാക്കരുത്. നിങ്ങള്‍ ഇതിനെ സ്വീകരിക്കണം. ഈ കുഞ്ഞിന്റെ ജനന തീയതി 25/10/2019 . ഈ കുഞ്ഞിന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേര്‍ ഇടണം. അല്ലാഹു നിങ്ങള്‍ക്ക് തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. ഞങ്ങള്‍ക്ക് അല്ലാഹു തന്നു, അതു അല്ലാഹുവിന് തന്നെ ഞങ്ങള്‍ കൊടുത്തു. ഈ കുഞ്ഞിനെ കിട്ടുന്നവര്‍ BCG+OPVO, Hepatitis-Bi എന്ന മെഡിക്കല്‍ നല്‍കണമെന്ന ആവശ്യത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.