ബോവിക്കാനം: പൊവ്വല്‍ സുന്നി കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സുന്നി ആദര്‍ശ സമ്മേളനം ഒക്ടോബര്‍ 31 വ്യഴാഴ്ച പൊവ്വലില്‍ നടക്കും.[www.malabarflash.com]
വൈകിട്ട് 4 മണിക്ക് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ അധ്യക്ഷത വഹിക്കും. പ്രമുഖ പ്രഭാഷകന്‍ അലവി സഖാഫി കൊളത്തൂര്‍ ആദര്‍ശ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതന്മരും നേതാക്കളും പങ്കെടുക്കും.
പരിപാടിയുടെ പ്രചരണാര്‍ത്ഥം സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ ആദൂര്‍ എന്നിവര്‍ നയിക്കുന്ന ആദര്‍ശ സന്ദേശ യാത്ര ഒക്ടോബര്‍ 30 ബുധനാഴ്ച ബാവിക്കരയില്‍ നിന്നും ആരംഭിച്ചു പൊവ്വലില്‍ സമാപിക്കും.
പരിപാടിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കുമെന്നും സംശയ നിവാരണത്തിനുള്ള അവസരമുണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
No comments:
Post a Comment