Latest News

പൊതുജനങ്ങളുടെ നഷ്ടം മാധ്യമ സംസ്‌കാരത്തിലെ പ്രതിസന്ധി

കാസര്‍കോട്: പൊതുജനങ്ങള്‍ നഷ്ടപ്പെടുന്നതാണ് മാധ്യമ സംസ്‌കാരം നേരിടുന്ന പ്രതിസന്ധിയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ കെ. ബാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.  ചുരുങ്ങിയ കാലത്തെ ചരിത്രമേ കേരളത്തില്‍ മാധ്യമ പ്രവര്‍ത്തനത്തിന് ഉള്ളൂവെങ്കിലും ജാതിമതാതീതമായ പൊതു ഇടം ഉണ്ടായതു കൊണ്ടാണ് മികച്ച മാധ്യമ സംസ്‌കാരം കേരളത്തിലുണ്ടായിവന്നത് എന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]

കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നടക്കുന്ന കലാ, സംസ്‌കാരം, ദര്‍ശനം കേരളീയ പാരമ്പര്യത്തില്‍ എന്ന ദേശീയ സെമിനാറില്‍ കേരളത്തിന്റെ മാധ്യമസംസ്‌കാരത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമം വ്യവസായമായതോടെ മത്സരാധിഷ്ഠിതമായി ഒരു മാധ്യമത്തിനും സ്വന്തം സ്വത്വത്തില്‍ നിലനില്‍ക്കാനാവാത്ത അവസ്ഥയാണ്. പത്രങ്ങള്‍ എന്തെഴുതണമെന്ന് ഓരോരുത്തരും നിശ്ചയിക്കുന്ന അവസ്ഥയാണ്. മാധ്യമ ബഹുസ്വരത സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ സൃഷ്ടിക്കുന്ന കാലമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമ്പലപ്പുഴ ഗോപകുമാര്‍ സോപാന സംഗീതത്തെക്കുറിച്ചും, പ്രൊഫ. ബി. രവികുമാര്‍ പടയണിയെക്കുറിച്ചും, ഡോ. സുമിത എന്‍. മോഹിനിയാട്ടത്തെക്കുറിച്ചും, ഡോ. ദീപേഷ് വി. കെ. നാട്യപാരമ്പര്യത്തെക്കുറിച്ചുമുള്ള സെമിനാര്‍ അവതരിപ്പിച്ചു.
സമാനസമ്മേളനം വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ദേവിക, ഡോ. രാജീവ്, അഭിലാഷ് കുമാര്‍ ഏ. ബി., ശരണ്‍ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മണലൂര്‍ ഗോപിനാഥും സംഘവും അവതരിപ്പിച്ച ഓട്ടന്‍തുള്ളലും സെമിനാറിന്റെ ഭാഗമായി നടന്നു.

പബ്ലിക് റിലേഷന്‍സ് ഓഫീസ്
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.