Latest News

നബി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് മുന്‍ഗാമികള്‍: ഖമറലി തങ്ങള്‍

പുത്തിഗെ: നബി സ്‌നേഹം ഇഹപര വിജയത്തിന് നിദാനമാണെന്നും അതിന്റെ ഉദാത്ത മാതൃകയാണ് മുന്‍ഗാമികളായ മഹത്തുക്കളെന്നും സയ്യിദ് ഖമറലി തങ്ങള്‍ പറഞ്ഞു. മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ മുത്ത് നബി പ്രകീര്‍ത്തനത്തിന്റെ രണ്ടാം ദിന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.[www.malabarflash.com]

സയ്യിദ് കെ എസ് എം തങ്ങള്‍ ഗാന്ധി നഗര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് സഖാഫി കാവുംപുറം മദ്ഹുര്‍റസൂല്‍ പ്രഭാഷണവും മൂസ സഖാഫി കളത്തൂര്‍ ആമുഖ പ്രസഗവും നടത്തി.

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ആലിക്കുഞ്ഞി മദനി, കെ എച്ച് ഹംസ സഖാഫി, അബ്ദുല്ല അഹ്‌സനി, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഷേണി, മുസ്ഥഫ നഈമി മോണ്ടുഗോളി, ഇബ്രാഹിം അഹ്‌സനി മലപ്പുറം സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.