കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ സീറോപോയിന്റിൽ ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ് മൂന്ന് യുവാക്കൾ മരിച്ചു.പേച്ചിപ്പാറ കുറ്റിയാർ സ്വദേശി സതീഷ്കുമാറിന്റെ മകൻ സജിൻ സലോക്ക് (22),റോളണ്ട് രമേശിന്റെ മകൻ മൻമോഹൻ (24),കൃഷ്ണദാസിന്റെ മകൻ സുഭാഷ് (19)എന്നിവരാണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച്ച രാത്രി 10മണിക്കായിരുന്നു സംഭവം.പേച്ചിപ്പാറ സീറോ പോയിന്റിൽ കറന്റ് പോയപ്പോൾ ഇവർ മൂന്നുപേരും കൂടി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് കെട്ടിയിടാൻപോയി. സജിൻ സലോക്ക് ലിവർ പിടിച്ച് ട്രാൻസ്ഫോർമർ ഓഫാക്കാൻ ശ്രമിക്കവെ ഷോക്ക് ഏൽക്കുകയായിരുന്നു.

സജിൻ സലോക്കിനെ രക്ഷിക്കാൻ ശ്രമിച്ച മൻമോഹനും സുഭാഷിനും ഷോക്കേറ്റു. മൂന്നുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
സജിൻ സലോക്ക് ഇലക്ട്രിഷ്യനാണ്. സുഭാഷ് കൂലിപ്പണിക്കാരനും മൻമോഹൻ ഡ്രൈവറും.
No comments:
Post a Comment