Latest News

മുണ്ടുടുത്ത് മലയാളിയായി റോബോര്‍ട്ട്, പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കിടുക്കി

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍ നായകനാകുന്ന പുതിയ ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ട്രെയിലര്‍ പുറത്ത് വിട്ടു. മോഹന്‍ലാലും പൃഥ്വിരാജും സോഷ്യല്‍ മീഡിയയിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.[www.malabarflash.com]

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മിച്ച ചിത്രത്തില്‍ കെന്റി സിര്‍ദോ, സൈജു കുറുപ്, മാല പാര്‍വതി, മേഘ മാത്യു തുടങ്ങി വന്‍ താര നിര തന്നെ ഉണ്ട്. ചിത്രത്തിലെ സംഗീതം ബിജി ബാലാണ് നിര്‍വ്വഹിക്കുന്നത്. കൂടാതെ സാനു ജോണ്‍ വര്‍ഗീസ് കാമറയും, എഡിറ്റിംഗ് സൈജു ശ്രീധരനും നിര്‍വ്വഹിച്ചിരിക്കുന്നു. മലയാള സിനിമാ ലോകത്തിലേക്കുള്ള രതീഷിന്റെ ആദ്യ ചുവടുവെയ്പ്പാണ് ഈ ചിത്രം. നേരത്തെ ബോളിവുഡ് രംഗത്ത് രതീഷ് നിറ സാന്നിധ്യമായിരുന്നു.

സൗബിനും,സുരാജ് വെഞ്ഞാറമൂടും,വീട്ടുജോലിക്കെത്തുന്ന റോബോട്ടുമാണ് ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നത്. സൗബിന്റെ അച്ഛനായിട്ടെത്തുന്ന സുരാജിന്റെ മേക്കോവറാണ് ട്രെയിലറിന്റെ മറ്റൊരു ആകര്‍ഷണീയത.റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നവംബറിലാണ് റിലീസിനൊരുങ്ങുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.