അബൂദാബി: ഭാരം കുറക്കുന്ന കാപ്പിപ്പൊടി എന്ന പേരില്‍ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പുതിയ കാപ്പി പൊടിക്കെതിരെ അബൂദാബി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.[www.malabarflash.com]
ലിഷോ സ്ലിമ്മിംഗ് 3-ഇന്‍ -1 തത്ക്ഷണ കാപ്പി പൊടിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും ഉത്പന്നത്തില്‍ ഹൃദയാഘാതത്തിന് സാധ്യത വര്‍ധിപ്പിക്കുന്ന നിരോധിത വസ്തുക്കളുണ്ടെന്ന് കണ്ടെത്തിയതായി പ്രാദേശിക പത്രമായ ഇമറാത്ത് അല്‍ യൗമ് റിപ്പോര്‍ട്ട് ചെയ്തു.
ശരീരഭാരം കുറക്കാനുള്ള ഉത്പന്നങ്ങളായി ഉയര്‍ത്തിക്കാട്ടുന്ന 444 വ്യാജ ഉത്പന്നങ്ങളില്‍ ഒന്നാണ് ഈ വ്യാജ കാപ്പി പൊടിയെന്ന് വകുപ്പ് വ്യക്തമാക്കി. ഉത്പന്നത്തിന്റെ വില്‍പന യു എ ഇയില്‍ നിയമപരമായി നിരോധിച്ചിട്ടുള്ളതാണെന്ന് വകുപ്പ് വ്യക്തമാക്കി.

ആരോഗ്യ ഉത്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
No comments:
Post a Comment