പാലക്കുന്ന് : ലോക ഗണിത ശാസ്ത്ര ദിനത്തിൽ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ പാഴ് വസ്തുക്കൾ ഉപയോഗിച്ച് വിവിധ കൗതുക സാധനങ്ങൾ നിർമ്മിച്ച് പ്രദർശനം നടത്തി.[www.malabarflash.com]
പ്ലാസ്റ്റിക് ബാഗുകൾ, സഞ്ചികൾ, പേപ്പർ തുടങ്ങി വലിച്ചെറിയുന്ന പാഴ് വസ്തുക്കൾ ശേഖരിച്ച് ശില്പവൈദഗ്ധ്യപാടവത്തോടെ കരകൗശല കൗതുക ഇനങ്ങളാണ് കുട്ടികൾ ഉണ്ടാക്കി പ്രദർശിപ്പിച്ചത് .ഇത് കാണാൻ രക്ഷിതാക്കളുമെത്തി.
ഗണിത ശാസ്ത്ര പഠനം അനായാസമാക്കാനുതകുന്ന നിരവധി എളുപ്പ വഴികൾ ഗണിതാധ്യാപകർ വിവരിച്ചു. എഴുത്തുകാരനും വിവർത്തകനുമായ കെ.വി.കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.മാധവൻ അധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റർ എ.ദിനേശൻ, വി.കെ.നിത്യ, എൽ. അമ്മുലേഖ, സി.പി. ഷിജ, എം.നിഷ, കെ.അനിത, സ്വപ്ന മനോജ് എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment