അബുദാബി: 11,441 ലധികം വജ്രങ്ങളാല്‍ അലങ്കരിച്ച 20 ലക്ഷം അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന ഗിത്താര്‍ അബുദാബിയില്‍ പ്രദര്‍ശിപ്പിക്കും.[www.malabarflash.com]
ഒക്ടോബര്‍ 26 മുതല്‍ 30 വരെ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ജ്വല്ലറി, വാച്ച് ഷോയിലായിരിക്കും പ്രദര്‍ശനം. ഈ ഗിത്താറിനെ ലോകത്തിലെ ഏറ്റവും ചെലവേറിയ ഗിറ്റാറായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മാസ്റ്റര്‍പീസ് അംഗീകരിച്ചിരുന്നു.
സഹിഷ്ണുത മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. 1.6 കിലോഗ്രാം 400 കാരറ്റ് വെള്ള സ്വര്‍ണ്ണത്തില്‍ 11,441 വജ്രങ്ങള്‍ കൊണ്ടാണ് ഗിത്താര്‍ ഒരുക്കിയിട്ടുള്ളത്.
ഈഡന്‍ ഓഫ് കൊറോണറ്റ് എന്ന് പേരിട്ടിരിക്കുന്ന ഗിത്താര്‍ രൂപകല്‍പ്പന ചെയ്തത് പ്രശസ്ത ഗാനരചയിതാവ് കൂടിയായ മാര്‍ക്ക് ലൂയിലാണ്. 68 കരകകൗശലത്തൊഴിലാളികള്‍ 700 ദിവസമെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൈക്കല്‍ ജാക്‌സന്‍ സഹോദരന്മാര്‍ ഈ സവിശേഷമായ ഉപകരണം ഉപയോഗിച്ച് സംഗീതകച്ചേരികള്‍ നടത്തിയിട്ടുണ്ട്.
ജ്വല്ലറി, വാച്ച് പ്രദര്‍ശനത്തില്‍ ഓരോ വര്‍ഷവും ശ്രദ്ധേയമായ ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്, ഈ വര്‍ഷം ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഗിറ്റാറാണ് പ്രദര്‍ശിപ്പിക്കുന്നത്. അതിര് കടന്ന് എത്തുന്ന ഗിത്താര്‍ നേരിട്ട് കാണാനും ആസ്വദിക്കാനും കഴിയും ജെഡബ്ല്യുഎസ് ഇവന്റ് മാനേജര്‍ മുഹമ്മദ് മെഹിദ്ദീന്‍ പറഞ്ഞു. മാത്രമല്ല സംഗീതജ്ഞര്‍ക്ക് ഗിത്താറിന്റെ പ്രവര്‍ത്തനപരമായ ഉപയോഗത്തെക്കുറിച്ചു പഠിക്കാന്‍ അവസരമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി ഇന്റര്‍നാഷണല്‍ ഡിസൈനര്‍ ഗാലറി, ഇമാറാത്തി ഡിസൈനര്‍ ഗാലറി, ഇബിഡിഎ അവാര്‍ഡ് തുടങ്ങിയ സംരംഭങ്ങള്‍ ജെഡബ്ല്യുഎസ് പ്രദര്‍ശനത്തിലുണ്ടാകുമെന്ന് അദ്ദേഹം വിശദീകരിച്ചു.

No comments:
Post a Comment