Latest News

പ്രഭാത സവാരിക്കിടെ യുവതി ടാങ്കർ ലോറി കയറി മരിച്ചു

തൃശൂർ: ചേറ്റുവ എം.ഇ.എസ് സന്റററിൽ പ്രഭാത സവാരിക്കു പോകുകയായിരുന്ന യുവതികളുടെ മേൽ ടാങ്കർ ലോറി കയറി ഒരാൾ മരിച്ചു. ചേറ്റുവ ചുള്ളിപ്പടിക്ക് സമീപം താമസിക്കുന്ന നീരുകെട്ടി ഷൈജുവിൻറെ ഭാര്യ സുബിതയാണ് മരിച്ചത്. ടാങ്കർ ലോറി തട്ടി സുബിത ടയറിനടിയിൽപെടുകയായിരുന്നു.[www.malabarflash.com]

സഹയാത്രിക നാലകത്ത് പടുവിങ്ങൽ ജഹാംഗീറിൻെറ ഭാര്യ സെബിത റോഡിന് വശത്തേക്ക് തെറിച്ച് വീണ് രക്ഷപ്പെട്ടു. നിസാര പരിക്കുകളോടെ സെബിതയെ സമീപത്തെ ടി.എം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 

ഇരുവരും പുലർച്ചെ 5.30ന് നടക്കാനിറങ്ങിയതായിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.