കൊച്ചി: കഴിഞ്ഞ ഒരു മാസമായി തുടരുന്ന ഇഞ്ചോടിഞ്ചു രാഷ്ട്രീയ പോരാട്ടത്തിന്റെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. പ്രചാരണ രംഗത്തെ അവസാന മണിക്കൂറിൽ പ്രവർത്തകരിൽ ആവേശം ഉയർത്തി ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും മുന്നണികൾ കൊട്ടിക്കലാശം നടത്തി.[www.malabarflash.com]
പലയിടത്തും കനത്ത മഴയെ അവഗണിച്ചാണ് പ്രവർത്തകർ രംഗത്തിറങ്ങിയത്. കൊട്ടിക്കലാശത്തിനിടെ കോന്നിയിൽ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. കോന്നിയിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കൾ കൊട്ടിക്കലാശത്തിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. അടൂർ പ്രകാശ്, റോബിൻ പീറ്റർ എന്നിവർ എത്തിയില്ല.
എറണാകുളം, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, അരൂർ, കോന്നി എന്നി മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഞായറാഴ്ച നിശബ്ദ പ്രചാരണമാണ്.
തിങ്കളാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ നടക്കുന്ന വോട്ടെടുപ്പിൽ അഞ്ചു മണ്ഡലങ്ങളിലായി 9,57,509 വോട്ടർമാരാണു വിധിയെഴുതുന്നത്.

No comments:
Post a Comment