എടവണ്ണ: പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.[www.malabarflash.com]
അവശനിലയിലായിരുന്ന ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. അഞ്ചോളം പേരാണ് പ്ലാന്റ് വൃത്തിയാക്കാനുണ്ടായിരുന്നത്. ഇവരില്‍ രണ്ടു പേര്‍ വിഷവാതകം ശ്വസിച്ച് പ്ലാന്റില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു.
No comments:
Post a Comment