Latest News

കാസര്‍കോട് നഗരത്തില്‍ ബസിടിച്ചു മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

കാസര്‍കോട്: നഗരത്തില്‍ ബാങ്ക് റോഡില്‍ പോലീസ് സ്‌റ്റേഷനു സമീപം ബസിടിച്ചു മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ബീരന്ത്ബയലിലെ പരേതനായ ബാബുനായിക്കിന്റെ ഭാര്യ ഗീത (70)യാണ് മരിച്ചത്.[www.malabarflash.com]

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കാസര്‍കോട് -തലപ്പാടി റൂട്ടിലോടുന്ന കെ എല്‍ 14 ഇ 3205 നമ്പര്‍ ഗജനാന ബസിടിച്ച് ഗീത മരിച്ചത്.

ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. മകളുടെ വീട്ടിലേക്ക് പോകാനായി വീട്ടില്‍ നിന്നുമിറങ്ങിയതായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മക്കള്‍: സതീഷ, ജഗന്നാഥ, നളിനി, ഗിരീഷ്, ഗണേഷ്. മരുമക്കള്‍: വസന്തി, നിഷിത, നാരായണ, അശ്വിനി. സഹോദരങ്ങള്‍: ലീല, പരേതരായ അനന്ത, ദൂമക്ക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.