കണ്ണൂര്‍: മാട്ടൂല്‍ അഴീക്കല്‍ കടപ്പുറത്ത് കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ ഹംദര്‍ദിലെ ബിരുദ വിദ്യാര്‍ഥിയായ മാട്ടൂല്‍ സൗത്ത് മുഹ്ളാര്‍ പള്ളിക്കു സമീപം താമസിക്കുന്ന കരിപ്പിന്റെ വളപ്പില്‍ അന്‍സിലി(18)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.[www.malabarflash.com]
തീരദേശ പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെയോടെ പുലിമുട്ടില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനു വേണ്ടി പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചു.
മാതാവ്: സൗദ. പിതാവ്: ഫത്താഹ്. സഹോദരങ്ങള്‍: ഹഫ്സ, സൈബ.
മൃതദേഹം ഉച്ചയ്ക്ക് ഒന്നുമുതല്‍ മാട്ടൂല്‍ എംആര്‍യുപി സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോവും. വൈകീട്ട് മൂന്നോടെ മാട്ടൂല്‍ മൊയ്തീന് പള്ളി ഖബര്‍സ്ഥാനില്‍ ബബറടക്കും. തിങ്കളാഴ്ചയാണ് അന്‍സിലിനെ കാണാതായത്.
No comments:
Post a Comment