Latest News

എസ്. എസ്. എഫ് മഴവിൽ സംഘം വർണ്ണ സഞ്ചയം ശ്രദ്ദേയമായി

കുമ്പള: എസ്. എസ്. എഫ് കുമ്പോൽ സെക്ടറിന്റെ ആഭിമുഖ്യത്തിൽ ഉളുവാറിൽ നടത്തിയ മഴവിൽ സംഘത്തിന്റെ വർണ്ണ സഞ്ചയം ശ്രദ്ദേയമായി. കൗതുകവും വിസ്മയവും പകർന്ന് മഴവിൽ സംഘത്തിന് കിഴിൽ നടത്തിയ പരിപാടിയിൽ അസംബ്ലി, റാലി, പൊതു സമ്മേളനം എന്നിവ നടന്നു.[www.malabarflash.com]

മഴവിൽ അസംബ്ലിക്ക് മുർഷിദ് പുളിക്കൂർ നേതൃത്വം നൽകി. തുടർന്ന് നടന്ന വർണ്ണാഭമായ മഴവിൽ റാലി താജുൽ ഉലമ നഗരിയിൽ സമാപിച്ചു. പ്ലാസ്റ്റിക് രഹിതമായ പരിപാടിയിൽ കുടിക്കാൻ മുള കൊണ്ടുള്ള ഗ്ലാസും ഫ്ളക്സ് ബാനറിന് പകരം ഓല കൊണ്ടുള്ള ബാനറും ഉപയോഗിച്ചത് നവ്യാനുഭമായി.
സമാപന സമ്മേളനം എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി സി.എൻ ജഹ്ഫർ ഉത്ഘാടനം ചെയ്തു.  കുമ്പോൽ സെക്ടർ പ്രസിഡന്റ് സിദീഖ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി.

മത്സര വിജയികൾക്ക് യൂസുഫ് ഉളുവാർ സമ്മാന വിതരണം നടത്തി. ഫാറൂഖ് സഖാഫി കര, മൻഷാദ് അഹ്സനി, നസിർ ഹനീഫി, അഷ്‌റഫ്‌ സഖാഫി, നൂറുദ്ദീൻ പൂക്കട്ട തുടങ്ങിയവർ പ്രസംഗിച്ചു.

ഖലീൽ ഇച്ചിലംപാടി സ്വാഗതവും ബാത്തിഷ ഓണത്ത നന്ദിയും പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.