Latest News

നാടിനെയും നാട്ടാരെയും രക്ഷിച്ച അഗ്നിശമന സേനയ്ക്ക് ദഖീറത്ത് സ്കൂളിന്റെ ആദരവ്

കാസര്‍കോട്: അടുക്കത്ത്ബയൽ ഗ്യാസ് ടാങ്കർ അപകടത്തിൽ നിന്നും നാടിനെയും നാട്ടാരെയും രക്ഷിച്ച കാസര്‍കോട് അഗ്നിശമന സേനയ്ക്ക് ആദരവ് നൽകാൻ തളങ്കര ദഖീറത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾ എത്തിയത് ആഹ്ലാദകരമായിരുന്നു.[www.malabarflash.com] 

നിറഞ്ഞ സന്തോഷത്തോടെ സ്റ്റേഷൻ ഓഫീസർ അരുണിന്റെ നേതൃത്വത്തിൽ അധ്യാപകരെയും വിദ്യാർഥികളെയും സ്വീകരിച്ചു. ലീഡിംഗ് ഫയർമാൻ സായ് കൃഷ്ണൻ അനുഭവകഥകൾ വിവരിച്ചു. ദഖീറത്ത് ഹൈസ്കൂളിന്റെ ഉപഹാരം പ്രിൻസിപ്പാൾ ആർ.എസ് രാജേഷ് കുമാർ നൽകി. 

വൈസ് പ്രിൻസിപ്പാൾ മഞ്ജു കുര്യാക്കോസ് , അധ്യാപകരായ ശ്യാമള പി.പി, അബ്ദുൽ ലത്തീഫ് ടി.എം, ജയൻ.ടി ഫയർമാൻ മാരായ സുരേഷ് പി, സതീഷ് കുമാർ, മനോഹരൻ, ജിബിൻ.കെ, ജീവൻ, ശ്യാം ജിത്ത്, നാരായണൻ, ആനന്ദ്.പി എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.