Latest News

പത്താമുദയ വരവോടെ കോലത്തു നാട്ടിൽ ഇനി ഉത്സവ നാളുകൾ

പാലക്കുന്ന്: തുലാം പിറന്നതോടെ കോലത്തുനാട്ടിലെ കഴകങ്ങളിലും ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യാട്ടത്തിന് തുടക്കം കുറിച്ച് പത്താമുദയത്തെ സ്വീകരിക്കാൻ ഒരുക്കങ്ങളായി.[www.malabarflash.com]

ഏതാനും മാസം മുൻപ് അരങ്ങൊഴിഞ്ഞ തെയ്യം കോലധാരികൾക്കിനി കളിയാട്ടങ്ങളുടെയും ഒറ്റക്കോല ഉത്സവങ്ങളുടെയും വിശ്രമമില്ലാത്ത നാളുകൾ. കുലത്തൊഴിലിനപ്പുറം അവർക്കിത് അനുഷ്ഠാനനിർവ്വഹണം കൂടിയാണ്.ക്ഷേത്രങ്ങളിൽ ഇനി ഉത്സവങ്ങൾക്ക് ആരവമുണരും.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ത്തിൽ കുലകൊത്തി നടത്തുന്ന ആദ്യത്തെ ഉത്സവമായ പത്താമുദയത്തിന് കഴിഞ്ഞ ദിവസം ഭണ്ഡാരവീട്ടിൽ കുലകൊത്തൽ ചടങ്ങ് നടന്നു. 

തുലാം ഒമ്പതാം നാളായ 26ന് രാത്രി ഭണ്ഡാരവീട്ടിൽ നിന്ന് മേലേ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പാടോടെ ഉത്സവത്തിന് തുടക്കമാകും. 27ന് നിവേദ്യസമർപ്പണത്തിന് ശേഷം പത്താമുദയത്തിന്റെ ഭാഗമായി എഴുന്നള്ളത്തും തുടർന്ന് പുത്തരി സദ്യയും വിളമ്പും. 

ആയിരങ്ങളാണ് അന്ന് പുത്തരിയുണ്ണാൻ ക്ഷേത്രത്തിലെത്തുക. ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉൽസവം സമാപിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.