മേല്‍പ്പറമ്പ: കാഞ്ഞങ്ങാടിന്റെ മലയോര മേഖലയിലെ ജനകീയ ഡോക്ടര്‍ മേല്‍പ്പറമ്പ് സ്വദേശി അബ്ദുള്‍ സമദ് (72) അന്തരിച്ചു.[www.malabarflash.com]
ഭാര്യ: സുഹ്‌റ, മക്കൾ: ഷൻവീൽ, സുനൈൽ, ഉനൈദ്, സഹോദരങ്ങൾ: സുലൈമാൻ, അഷ്‌റഫ്, അബ്ദുൽ കലാം, ബഷീർ
രാജപുരത്ത് നാല് പതിറ്റാണ്ടിലേറെയായി സേവനം ചെയ്തിരുന്ന ഡോക്ടര്‍ സമദ് പാവപ്പെട്ട പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കിലും സൗജന്യമായും ചികിത്സ നല്‍കിയ വ്യക്തിയാണ്. അത് കൊണ്ട് തന്നെ മലയോര മേഖലയിലെ ആയിരങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറായിരുന്നു സമദ്.
ആറ് മാസം മുമ്പ് യു എ ഇ സന്ദര്‍ശിച്ച ഡോക്ടര്‍ക്ക് വിവിധയിടങ്ങളില്‍ രാജപുരം, കള്ളാര്‍, പാണത്തൂര്‍, പരപ്പ മേഖല നിവാസികള്‍ സ്വീകരണം നല്‍കിയിരുന്നു.
ഡോ: സമദിന് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ 2018 വര്‍ഷത്തെ മികച്ച ആരോഗ്യ രത്‌ന പുരന്ക്കാരം നല്‍കി ആദരിച്ചിരുന്നു.
മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിയോടെ മേല്‍പ്പറമ്പ് ജുമാ മസ്ജിദില്‍ വെച്ച് നടക്കും.
No comments:
Post a Comment