ഉദുമ: ഉദുമ ക്ഷീരോൽപാദക സംഘം വാർഷിക ജനറൽ ബോഡി യോഗവും ക്ഷീരകർഷകരെ ആദരിക്കലും നടത്തി. ക്ഷീര വികസന ഓഫീസർ മനോഹരൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ഭാസ്കരൻ നായർ അധ്യക്ഷത വഹിച്ചു.[www.malabarflash.com]
ഏറ്റവും കൂടുൽ പാലളന്ന ശോഭ, മീനാക്ഷി, ഷറഫുദ്ധീൻ, ഗുണമേന്മയുള്ള പാലളന്ന കുംഭ, ഏറ്റവും കൂടുതൽ കാലിതീറ്റ വാങ്ങിച്ച കല്യാണി എന്നീ ക്ഷീര കർഷകരേയാണ് ആദരിച്ചത്.
ഡയറക്ടർമാരായ വാസുമങ്ങാട്, ടി നാരായണൻ, പി കുഞ്ഞമ്പു നായർ മുല്ലച്ചേരി, ശോഭന ചന്ദ്രൻ, രൂപേഷ് പള്ളം, നാരായണി ബാര, നഫീസ മാങ്ങാട് എന്നിവർ സംസാരിച്ചു. ഡയറക്ടർ ചന്ദ്രൻ നാലാംവാതുക്കൽ സ്വാഗതവും സെക്രട്ടറി രജനി പുരുഷു നന്ദിയും പറഞ്ഞു.
No comments:
Post a Comment