Latest News

വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത്​ തട്ടിയെടുക്കൽ: ടി.സിദ്ദിഖിനെതിരെ അന്വേഷണം

കോഴിക്കോട്​: അന്തരിച്ച ജുഡീഷ്യൽ മജിസ്​ട്രേറ്റി​​ന്റെ സ്വത്ത്​ തട്ടിയെടുത്തെന്ന പരാതിയിൽ കോഴിക്കോട് ഡി.സി.സി പ്രസിഡൻറ്​ ടി.സിദ്ദിഖിനെതിരെ അന്വേഷണം.[www.malabarflash.com]

റിട്ട. ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കെ.എ ലിങ്കൺ എബ്രഹാമി​​ന്റെ പേരിലുള്ള കോടികണക്കിന്​ രൂപയുടെ സ്വത്തുക്കൾ വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുത്തുവെന്നാണ്​ പരാതി. മുഖ്യമന്ത്രിയുടെ പ്രശ്​നപരിഹാര സെല്ലിൽ നൽകിയ പരാതി താമരശ്ശേരി ഡി.വൈ.എസ്​.പിക്ക്​ കൈമാറിയിട്ടുണ്ട്​.

ലിങ്കൺ എബ്രഹാം 27 ഏക്കർ ഭൂമി ത​​ന്റെ  പിതാവി​​ന്റെ  പേരിലുള്ള കെ.എ എബ്രഹാം മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്​റ്റിന്​ എഴുതി വെച്ചിരുന്നു. ലിങ്കൺ എബ്രഹാം തയാറാക്കിയ ഒസ്യത്ത്​ പ്രകാരം അദ്ദേഹത്തിന്റെ മരണശേഷം ഭൂമി ചാരിറ്റബിൾ ട്രസ്​റ്റിന്​ ഉപയോഗിക്കാം എന്നതായിരുന്നു വ്യവസ്ഥ.

എന്നാൽ പിന്നീട്​ ഈ സ്വത്തുക്കൾ ലിങ്കൺ എബ്രഹാം മറ്റൊരു ഒസ്യത്തിലൂടെ തനിക്ക്​ കൈമാറിയെന്ന്​ സഹോദരൻ ഫിലോമിൻ അവകാശപ്പെടുകയായിരുന്നു. വ്യാജ ഒസ്യത്തിലൂടെ ഫിലോമിന്​ സ്വത്ത്​ തട്ടിയെടുക്കാൻ കോൺഗ്രസ്​ നേതാക്കൾ സഹായിച്ചുവെന്നാണ്​ പരാതി.

വ്യജ ഒസ്യത്ത്​ പ്രകാരം ട്രസ്​റ്റിന്​ നൽകിയ ഭൂമി സ്വന്തമാക്കാൻ ഫിലോമി​ൻ എബ്രഹാമിനെ കോൺഗ്രസ്​ നേതാവ്​ ടി.സിദ്ദിഖ്​, എൻ.കെ അബ്​ദുൽ റഹ്​മാൻ, ഡി.സി.സി സെക്രട്ടറി ഹബീബ്​ തമ്പി എന്നിവർ വഴിവിട്ട്​ സഹായിച്ചു. പ്രത്യുപകാരമായി 27 ഏക്കൽ ഭൂമിയിൽ നിന്നും ഒരു ഏക്കർ ഭൂമി ​ടി.സിദ്ദിഖ്​ ഉൾപ്പെടെയുള്ളവരുടെ പേരിൽ എഴുതി നൽകി.

ട്രസ്​റ്റിന്​ ഭൂമി കൈമാറുന്ന ഒസ്യത്തിൽ ലിങ്കൺ എബ്രഹാമി​​ന്റെ  കൈയൊപ്പുണ്ട്​. എന്നാൽ സഹോദരൻ ഫിലോമിൻ സമർപ്പിച്ച ഒസ്യത്തിൽ ലിങ്കൺ എബ്രഹാമിന്റെ വിരലടയാളമാണുണ്ടായിരുന്നത്​.
ട്രസ്​റ്റിന്​ കൈമാറിയ ഭൂമി തട്ടിയെടുക്കാൻ ഫിലോമിൻ സമർപ്പിച്ച വ്യാജ ഒസ്യത്തിനെതിരെ ട്രസ്​റ്റ്​ ഭാരവാഹികൾ കോടതിയെ സമീപിച്ചിരുന്നു.

തുടർന്ന്​ കോൺഗ്രസ്​ നേതാക്കൾ ഇടപെട്ട്​ ഈ കേസ്​ പിൻവലിപ്പിച്ച്​ ഒത്തുതീർപ്പാക്കുകയും പ്രത്യുപകാരമെന്ന നിലയിൽ ഭൂമി സ്വന്തമാക്കുകയും ചെയ്​തുവെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭൂമി ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖയും പരാതിക്ക് ഒപ്പം കൈമാറി

എന്നാൽ സുഹൃത്തി​​ന്റെ കുടുംബത്തിലുള്ള സ്വത്ത്​ തർക്കത്തിൽ താൻ ഇടപെടുകയാണ്​ ഉണ്ടായതെന്നാണ്​ ടി.സിദ്ദിഖിന്റെ പ്രതികരണം. പരാതിക്കാരനെതിരെ  നിയമനടപടി സ്വീകരിക്കുമെന്നും ടി.സിദ്ദിഖ്​ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.