Latest News

ചെക്ക് കേസിൽ ബാങ്കിന്റെ വീഴ്ച; അറസ്റ്റ് ചെയ്യപ്പെട്ട മലയാളിക്ക് 19 ലക്ഷം രൂപ നഷ്ടപരിഹാരം

ദുബൈ: ചെക്ക് കേസ് പിൻവലിക്കുന്നതിൽ ബാങ്കിന്റെ വീഴ്ച മൂലം എമിഗ്രേഷനിൽ അറസ്റ്റ് ചെയ്യപ്പെട്ട കോട്ടയം പാമ്പാടി സ്വദേശി വിനോദ് പറയത്തോട്ടത്തിലിന് ഒരു ലക്ഷം ദിർഹം (19 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി.[www.malabarflash.com]

2008 ൽ ദുബൈ മഷ്റിഖ് ബാങ്കിൽ നിന്ന് 83,000 ദിർഹം വായ്പയും 5,000 ദിർഹത്തിന്റെ ക്രെഡിറ്റ് കാർഡും എടുത്തിരുന്നു.

വായ്പ കൃത്യമായി അടച്ചിരുന്ന വിനോദിനെ ജോലിചെയ്തിരുന്ന കമ്പനി ഒമാനിലേക്കു സ്ഥലംമാറ്റി. ഇതേതുടർന്നു തിരിച്ചടവ് മുടങ്ങിയതോടെ നായിഫ്, മുറഖബാദ് പോലീസ് സ്റ്റേഷനുകളിൽ ബാങ്ക് കേസ് ഫയൽചെയ്തു. ബാങ്ക് ഇക്കാര്യം അറിയിച്ചതോടെ മുഴുവൻ ബാധ്യതയും അടച്ചു തീർത്തു. ബാങ്കിൽ നിന്നു ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടുകയും ചെയ്തു. 

എന്നാൽ, 2016ൽ മറ്റൊരു ജോലി കിട്ടിയതിനെ തുടർന്ന് ദുബൈയിലേക്കു മടങ്ങിയ വിനോദിനെ വിമാനത്താവളത്തിൽ എമിഗ്രേഷൻ പിടികൂടി.

3 ദിവസം പോലീസ് കസ്റ്റഡിയിൽ കഴിയേണ്ടിവന്നു. ബാങ്കുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയാണു കേസ് പിൻവലിപ്പിച്ചത്. തുടർന്ന് അൽ കബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് ഷംസുദ്ദീൻ കരുനാഗപ്പള്ളി വഴി കേസ് ഫയൽ ചെയ്യുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.