തായ്ലന്‍ഡ്: തായ്‌ലൻഡിലെ ഒരു പാവപ്പെട്ട മത്സ്യതൊഴിലാളിയെ ഭാഗ്യദേവത കടാക്ഷിച്ചത് തിമിംഗലത്തിന്റെ ഛർദിയുടെ അഥവാ ആമ്പർഗ്രിസിന്റെ രൂപത്തിൽ.[www.malabarflash.com]
കാര്യം തിമിംഗലത്തിന്റെ ഛർദിയൊക്കെയാണെങ്കിലും സംഭവത്തിന്റെ വില കേട്ടാൽ ആരും ഞെട്ടും. ഏകദേശം രണ്ട് കോടി ഇരുപത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന സാധനമാണ് ജുംറസ് തിയാഷോട്ട് എന്ന മത്സ്യതൊഴിലാളിക്ക് ലഭിച്ചത്.
കോ സമുയി കടൽത്തീരത്ത് കൂടി നടക്കുമ്പോഴാണ് ജുംറസ് മെഴുകുപോലെ തോന്നിക്കുന്ന കല്ല് കണ്ടത്. കല്ലിന്റെ പ്രത്യേകത കണ്ട് ജുംറാസ് ഇതെടുത്ത് സൂക്ഷിച്ചു. വിലപിടിപ്പുള്ളതാണെന്നു സംശയം തോന്നിയപ്പോൾ ഗവൺമെന്റ് അധികാരികളെ വിവരമറിയിച്ചു.
അവർ വന്ന് പരിശോധിച്ച് സാംപിൾ വിദഗ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി. ഏതാനും ദിവസം മുൻപ് അധികാരികൾ ജുംറസിനെ വീണ്ടും ബന്ധപ്പെട്ടു. ജുംറസിന്റെ പക്കലുള്ളത് സ്പേം തിമിംഗലത്തിന്റെ സ്രവമാണെന്നും. ആറ് കിലോയും 350 ഗ്രാമും തൂക്കമുള്ള ഇതിന്റെ വില രണ്ട് കോടി 26 ലക്ഷമാണെന്നും അറിയിച്ചു. ഈ വസ്തു ഗവൺമെന്റിനെ ഏൽപിച്ചാൽ തക്കതായ പ്രതിഫലവും നൽകാമെന്ന് അധികാരികൾ ഉറപ്പു നൽകി.

തനിക്ക് കടൽ കൊണ്ടുതന്ന നിധിയാണിതെന്ന് ജുംറസ് മാധ്യമങ്ങളോടു പറഞ്ഞു. പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോൾ ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും. തിമിംഗല ഛർദിയിലടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആൽക്കഹോൾ പെർഫ്യൂം നിർമാണത്തിന് അത്യാവശ്യമാണ്.
2016 നവംബറിൽ ഒമാനിൽ നിന്നുള്ള മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് 80 കിലോയോളം വരുന്ന തിമിംഗല ഛർദി ലഭിച്ചിരുന്നു.ഒമാൻ സ്വദേശികളായ ഖാലിദ് അൽ സിനാനിയും കൂട്ടരുമാണ് ഈ ലോട്ടറിയടിച്ച ഭാഗ്യവാൻമാർ.
No comments:
Post a Comment