കൊണ്ടോട്ടി: ഉച്ചിയിലെ തലമുടി വടിച്ച് അവിടെ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച് അതിനുമുകളിൽ വിഗ് ധരിച്ച് വിദഗ്ധമായി കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂർ എയർപോർട്ട് എയർകസ്റ്റംസ് പിടികൂടി.[www.malabarflash.com]
ഞായറാഴ്ച പുലർച്ചെ അബുദാബിയിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം പട്ടിക്കാട് പൂന്താവനം നെച്ചിത്തടയൻ മുഹമ്മദ് റമീസ്(26)ആണ് പിടിയിലായത്.
സംശയം തോന്നി തലമുടി പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്. ഒറ്റ നോട്ടത്തിൽ അറിയാൻ കഴിയാത്ത വിധമാണ് വിഗ് ധരിച്ചിരുന്നത്.
സംശയം തോന്നി തലമുടി പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്. ഒറ്റ നോട്ടത്തിൽ അറിയാൻ കഴിയാത്ത വിധമാണ് വിഗ് ധരിച്ചിരുന്നത്.
പിടികൂടിയ സ്വർണ മിശ്രിതം 907 ഗ്രാം തൂക്കം വരും. 25 ലക്ഷത്തോളം രൂപയുടെ സ്വർണമുണ്ടാകുമെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തൽ.
രണ്ടുദിവസം മുമ്പ് നെടുമ്പാശേരിയിലും സമാനരീതിയിലുള്ള കളളക്കടത്ത് പിടികൂടിയിരുന്നു.
No comments:
Post a Comment