Latest News

പാലക്കാട് സ്വദേശി സൗദിയിൽ യന്ത്രത്തിൽ കുടുങ്ങി മരിച്ചു

റിയാദ്: ജോലിക്കിടെ മലയാളി യുവാവ് യന്ത്രത്തില്‍ കുടുങ്ങി മരിച്ചു. റിയാദില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുണ്ടായ അപകടത്തില്‍ പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി തട്ടാരത്ത് അബ്ദുല്‍ ഖാദര്‍ (31) ആണ് മരിച്ചത്. അല്‍ഖര്‍ജിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.[www.malabarflash.com] 

ഭാര്യ: ഷമീറ. കുട്ടികളില്ല. കുഞ്ഞിമുഹമ്മദിന്റെയും റുഖിയയുടെയും മകനാണ്. ഒമ്പത് വര്‍ഷമായി സൗദിയിലുണ്ട്.
റിയാദ് സമസ്ത ഇസ്ലാമിക് സെന്ററിന്റെയുംം കെ.എം.സി.സിയുടെയും സജീവ പ്രവര്‍ത്തകനാണ്.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദിലുള്ള സഹോദരി ഭര്‍ത്താവ് സക്കീറും കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.