Latest News

നാട്ടിലേക്ക് പോകാനായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ മലയാളി സൗദിയില്‍ മരിച്ചു

റിയാദ്: നാട്ടിലേക്ക് പോകാനായി മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ബുധനാഴ്ച നാട്ടിലേക്ക് പോകാനിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല അക്കരവിളപണയില്‍ വീട്ടില്‍ ഷാജി (46) ആണ് ഉനൈസയില്‍ മരിച്ചത്.[www.malabarflash.com]

അസുഖത്തെ തുടര്‍ന്ന് ലീവിനായി നാട്ടിലേക്ക് പോകാനായി പെട്ടിയും മറ്റും ഒരുക്കി പൂര്‍ണ്ണ സജ്ജമാക്കി ബുധനാഴ്ച്ച ഉച്ചക്ക് 11:50 നുള്ള ഗള്‍ഫ് എയറില്‍ നാട്ടിലേക്ക് പോകാനായിരുന്നതായിരുന്നു.

രാവിലെ വിമാനത്താവളത്തില്‍ കൊണ്ടെത്തിക്കാനായി ബന്ധപ്പെട്ടപ്പോള്‍ മറുപടിയില്ലാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

നാട്ടിലേക്കുളള സാധനങ്ങള്‍ള് നിറച്ച് പെട്ടിയൊക്കെ കെട്ടി ഒരുക്കി അതിനു മുകളില്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും അടങ്ങിയ കവര്‍ വെച്ച നിലയിലായിരുന്നു.

സന്ദര്‍ശക വിസയിലെത്തിയ കുടുംബം മൂന്നാഴ്ച്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചു പോയത്.
റൂബിയാണ് ഭാര്യ. സൗമ്യ (21), ആദില്‍ (17) എന്നിവര്‍ മക്കളാണ്. പരേതരായ സൈനുദ്ധീന്‍- സാഫറ ഉമ്മ എന്നിവരുടെ മകനാണ്.
പതിമൂന്നു വര്‍ഷമായി ഉനൈസയില്‍ ഗസാലിയ ഈത്തപ്പഴ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മയ്യത്ത് ഉനൈസയില്‍ ഖബറടക്കും. ഉനൈസ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ നടന്നു വരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.