കോഴിക്കോട്: പാലാ ഉപതെരെഞ്ഞടുപ്പിലുണ്ടായ അനൈക്യം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ആവർത്തിക്കരുതെന്നും തർക്കങ്ങൾ അവസാനിപ്പിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങൾ ആവശ്യപ്പെട്ടു.[www.malabarflash.com]
യുഡിഎഫിലെ എല്ലാ കക്ഷികളും ഇക്കാര്യം ഉൾക്കൊള്ളണം. അനൈക്യം കാരണമാണ് പാലായിൽ പരാജയമുണ്ടായത്. ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിലടക്കമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ വിജയത്തിന് എല്ലാകക്ഷികളും ഒരുമിച്ച് രംഗത്തിറങ്ങണമെന്നും തങ്ങൾ പറഞ്ഞു.
മഞ്ചേശ്വരത്ത് യുഡിഎഫിൽ തർക്കമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസ് സിബിെഎക്ക് വിട്ട കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നേരത്തെതന്നെ ആവശ്യം ഉയർന്നിരുന്നു. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിരപരാധിയാണ് എന്നാണ് വിശ്വാസം. ഇബ്രാഹിംകുഞ്ഞ് മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.ടി. മുഹമ്മദ് ബഷീർ എംപി, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ മജീദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

No comments:
Post a Comment