കൊച്ചി: പാന്പാടി നെഹ്റു കോളജ് എൻജിനിയറിംഗ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയായിരുന്നുവെന്നു ചൂണ്ടിക്കാട്ടി സിബിഐ കുറ്റപത്രം സമർപ്പിച്ചു.[www.malabarflash.com]
ആത്മഹത്യാ പ്രേരണയ്ക്കു രണ്ടുപേരെ പ്രതിപ്പട്ടികയിലുൾപ്പെടുത്തിയാണു സിബിഐ എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കോളജ് വൈസ് പ്രിൻസിപ്പൽ എൻ. ശക്തിവേൽ, ഇൻവിജിലേറ്ററും അസിസ്റ്റന്റ് പ്രഫസറുമായ സി.പി. പ്രവീണ്‍ എന്നിവർക്കെതിരേയാണ് ആത്മഹത്യാ പ്രേരണക്കുറ്റം.
ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് അടക്കം മൂന്നുപേരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. കൃഷ്ണദാസിനെ കൂടാതെ പിആർഒ സഞ്ജിത് വിശ്വനാഥൻ, പരീക്ഷാച്ചുമതലയിലുണ്ടായിരുന്ന അധ്യാപകൻ ബിപിൻ എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റു രണ്ടു പേർ.

കൂടുതൽ പരിശോധനയ്ക്കുശേഷം മാത്രമേ കോടതി കുറ്റപത്രം ഫയലിൽ സ്വീകരിക്കൂ. 2017 ജനുവരി ആറിനാണ് കോളജിലെ ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ജിഷ്ണുവിനെ കോളജ് ഹോസ്റ്റലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
No comments:
Post a Comment