ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ ഔട്ട് ഗോയിംഗ് കോളുകള്‍ക്ക് നല്‍കിയിരുന്ന സൗജന്യം നിര്‍ത്തലാക്കുന്നു. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുന്ന വോയ്‌സ് കോളുകള്‍ക്ക് മിനിറ്റില്‍ 6 പൈസ ചാര്‍ജ് ഈടാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചു.[www.malabarflash.com]
അതേസമയം, ഈ തുകക്ക് തുല്യമായ ഡാറ്റ ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നും കമ്പനി വിശദമാക്കി. ഇതിനായി പ്രത്യേക ഐയുസി ടോപ് അപ് വൗച്ചറുകള്‍ കമ്പനി പുറത്തിറക്കി.
വ്യാഴാഴ്ച മുതല്‍ മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് കോള്‍ ചെയ്യണമെങ്കില്‍ അധിക ഐയുസി ടോപ്പ് അപ്പ് വൗച്ചര്‍ വാങ്ങേണ്ടിവരും. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും മറ്റു നെറ്റ് വര്‍ക്കിലേക്ക് വിളിക്കാന്‍ മിനിറ്റിന് 6 പൈസ നിരക്ക് ഈടാക്കും. ആദ്യമായാണ് ജിയോ ഉപയോക്താക്കള്‍ വോയ്‌സ് കോളുകള്‍ക്ക് പണം നല്‍കുന്നത്.
മറ്റ് ജിയോ ഫോണുകളിലേക്കും ലാന്‍ഡ്‌ലൈനിലേക്കുമുള്ള കോളുകള്‍ക്കും വാട്ട്‌സ്ആപ്പ്, ഫെയ്‌സ്‌ടൈം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന കോളുകള്‍ക്കും ഈ നിരക്കുകള്‍ ബാധകമല്ലെന്ന് ജിയോ പറഞ്ഞു.

എല്ലാ നെറ്റ്‌വര്‍ക്കുകളില്‍ നിന്നുമുള്ള ഇന്‍കമിംഗ് കോളുകളും സൗജന്യമായി തുടരും. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് ഐയുസി ചാര്‍ജായി 13,500 കോടി രൂപ ജിയോ അടച്ചിരുന്നു. ഈ നഷ്ടം നികത്താന്‍ ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം.
ഒരു ഉപഭോക്താവ് മറ്റ് ടെലികോം ഓപ്പറേറ്ററുടെ ഉപഭോക്താവിന് ഔട്ട്‌ഗോയിംഗ് കോള്‍ ചെയ്യുകയാണെങ്കില്‍ ഒരു ടെലികോം ഓപ്പറേറ്റര്‍ മറ്റ് ടെലികോം ഓപ്പറേറ്റര്‍ക്ക് നല്‍കേണ്ട തുകയാണ് ഐയുസി അല്ലെങ്കില്‍ ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്. 2017 ല്‍ ടെലികോം റെഗുലേറ്റര്‍ ട്രായ് ഐയുസി ചാര്‍ജ് 14 പൈസയില്‍ നിന്ന് മിനിറ്റിന് 6 പൈസയായി കുറച്ചിരുന്നു. 2020 ജനുവരി വരെ ഐയുസി ചാര്‍ജ് ഈടാക്കുന്നത് തുടരുവാനാണ് ട്രായ് തീരുമാനം.
അധിക ഡാറ്റാ ആനുകൂല്യങ്ങളോടെ നാല് പുതിയ ഐയുസി പ്ലാനുകള്‍ ജിയോ വാഗ്ദാനം ചെയ്യുന്നു.

- 10 രൂപയുടെ ടോപ്അപ് റീച്ചാര്‍ജ് – ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 124 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 1 ജിബി ഡാറ്റയും ഉപയോക്താവിന് ലഭിക്കും.
- 20 രൂപയുടെ ടോപ്അപ് റീച്ചാര്‍ജ് – ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 249 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 2 ജിബി ഡാറ്റയും ലഭിക്കും.
- 50 രൂപയുടെ ടോപ്അപ് റീച്ചാര്‍ജ് – ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 656 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 5 ജിബി ഡാറ്റ ലഭിക്കും.
- 100 രൂപയുടെ ടോപ്അപ് റീച്ചാര്‍ജ് – ഇതര നെറ്റ്‌വര്‍ക്കുകളിലേക്ക് 1362 മിനിറ്റ് കോള്‍ ചെയ്യാം. ഇതോടൊപ്പം 10 ജിബി ഡാറ്റയും ലഭിക്കും.
No comments:
Post a Comment