Latest News

മാധ്യമപ്രവര്‍ത്തകന്‍റെ മരണം: വാഹനമോടിച്ചത്​ താനല്ലെന്നും മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം, സ​സ്​​പെ​ൻ​ഷ​ൻ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ കെ.​എം. ബ​ഷീ​ർ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​സം​ഭ​വ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച​ത്​ താ​ന​ല്ലെ​ന്നും മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്നും സ​സ്പെ​ന്‍ഷ​നി​ലു​ള്ള ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍.[www.malabarflash.com] 

സ​സ്​​പെ​ൻ​ഷ​ൻ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ത​നി​ക്കെ​തി​രെ ഉ​യ​ര്‍ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ഏ​ഴ്​ പേ​ജു​ള്ള വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ല്‍ ശ്രീ​റാം നി​ഷേ​ധി​ച്ചു. ത​ന്റെ വാ​ദം കേ​ള്‍ക്ക​ണ​മെ​ന്നും സ​ര്‍വി​സി​ല്‍ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ദ്യ​പി​ക്കാ​ത്ത ആ​ളാ​ണ്​ താ​നെ​ന്നും വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. താ​ന്‍ മ​ദ്യ​പി​ച്ച​താ​യു​ള്ള ദൃ​ക്സാ​ക്ഷി മൊ​ഴി​ക​ള്‍ ശ​രി​യ​ല്ല. ര​ക്ത​ത്തി​ല്‍ മ​ദ്യ​ത്തി​ന്റെ അം​ശം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വ​ഫ സു​ഹൃ​ത്താ​ണ്. അ​വ​രാ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. മ​നഃ​പൂ​ര്‍വ​മ​ല്ലാ​ത്ത അ​പ​ക​ട​മാ​ണ് സം​ഭ​വി​ച്ച​ത്. അ​പ​ക​ട​മു​ണ്ടാ​യ​പ്പോ​ള്‍ ബ​ഷീ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചു.

അ​തേ​സ​മ​യം സം​ഭ​വ​സ​മ​യ​ത്ത്​ ശ്രീ​റാം മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന്​ സാ​ക്ഷി മൊ​ഴി​യു​ണ്ടാ​യി​ട്ടും കൃ​ത്യ​സ​മ​യ​ത്ത്​ ​ശ്രീ​റാ​മിന്റെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോലീ​സ്​ ത​യാ​റാ​യി​ല്ല. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​തു​ട​ർ​ന്ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്കുേ​ശ​ഷ​മാ​ണ്​ ര​ക്ത​മെ​ടു​ത്ത്​ പ​രി​ശോ​ധി​ച്ച​ത്. ആ ​സ​മ​യം മ​ദ്യ​ത്തി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

ദൃ​ക്​​സാ​ക്ഷി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ കേ​സി​ൽ ഫോ​റ​ൻ​സി​ക്, ഫോ​ക്​​സ്​ വാ​ഗ​ൺ, മോട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ എ​ന്നി​വ​യു​ടെ റി​പ്പോ​ർ​ട്ട്​ കാ​ത്തി​രി​ക്കു​ക​യാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം.

ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന്​ രാ​ത്രി 12.55നാ​ണ് ശ്രീ​റാം സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് കെ.​എം. ബ​ഷീ​ര്‍ മ​രി​ച്ച​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ ശ്രീ​റാം സ​ര്‍വേ ഡ​യ​റ​ക്ട​റാ​യി​രു​ന്നു. 2013 ബാ​ച്ച് ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാ​മി​നെ 1969ലെ ​ഓ​ള്‍ ഇ​ന്ത്യ സ​ര്‍വി​സ​സ് (ഡി​സി​പ്ലി​ന്‍ ആ​ൻ​ഡ്​ അ​പ്പീ​ല്‍) റൂ​ള്‍സ് റൂ​ള്‍ 3(3) അ​നു​സ​രി​ച്ചാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി സ​സ്പെ​ന്‍ഡ് ചെ​യ്ത​ത്.

ശ്രീ​റാ​മി​ന്റെ സ​സ്​​പെ​ൻ​ഷ​ൻ നീ​ട്ടി
തി​രു​വ​ന​ന്ത​പു​രം: കാ​റ​പ​ക​ട​ത്തി​ൽ​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ​െഎ.​എ.​എ​സു​കാ​ര​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്റെ സ​സ്​​പെ​ൻ​ഷ​ൻ 60 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. സ​സ്​​പെ​ൻ​ഷ​ൻ അ​വ​സാ​നി​പ്പി​ച്ച്​ സ​ർ​വി​സി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന ശ്രീ​റാ​മി​ന്റെ  അ​പേ​ക്ഷ ത​ള്ളി​യാ​ണ്​ ന​ട​പ​ടി. ചീ​ഫ് സെ​ക്ര​ട്ട​റി, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര സെ​ക്ര​ട്ട​റി എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ്​ ശ്രീ​റാ​മിന്റെ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് പ​രി​ശോ​ധി​ച്ച​ത്.

സ​ർ​വേ ഡ​യ​റ​ക്​​ട​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തിന്റെ ത​ലേ​ന്നാ​ണ്​ ശ്രീ​റാം അ​മി​ത വേ​ഗ​ത്തി​ൽ ഓടി​ച്ച കാ​റി​ടി​ച്ച്​ സി​റാ​ജ്​ ദി​ന​പ​ത്ര​ത്തി​ന്റെ തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫ്​ കെ.​എം. ബ​ഷീ​ർ കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശ്രീ​റാം അ​റ​സ്​​റ്റി​ലാ​യ​തി​നെ​തു​ട​ർ​ന്നാ​ണ്​ സ​ർ​വി​സി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.