Latest News

ജീവകാരുണ്യ സേവന രംഗത്ത് യുവാക്കള്‍ സജീവമാകണം: കല്ലക്കട്ട തങ്ങള്‍

കാസറകോട്: ജീവകാരുണ്യ സേവന ദുരന്ത നിവാരണ രംഗങ്ങളില്‍ യുവാക്കള്‍ സജീവമാകണമെന്ന് കേരള മുസ്ലിം ജമാഅത് കാസറകോട് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അഭിപ്രായപ്പെട്ടു.[www.malabarflash.com]

വര്‍ദ്ധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങളും ആകസ്മിക മരണങ്ങളും സമൂഹത്തില്‍ വിധവകളും അനാഥകളും വര്‍ധിക്കാന്‍ കാരണമാകുന്നു. ഒരു നേരത്തെ അന്നതിനും ഉടുതുണിക്ക് മറുതുണിയും ഇല്ലാതെ നിസ്സഹായരായവര്‍ക് അത്താണികളാവാന്‍ യുവാക്കള്‍ക് കഴിയണം. ഈ രംഗത്ത് എസ് വൈ എസിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കല്ലക്കട്ട മജ്മഹുല്‍ ഹിക്മത്തുല്‍ ഐദറൂസിയ്യയില്‍ നടന്ന എസ് വൈ എസ് കാസറകോട് സോണ്‍ പാഠശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ഫിനാന്‍സ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി പതാക ഉയര്‍ത്തി. സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി അധ്യക്ഷത വഹിച്ചു. പി ബി ബഷീര്‍ പുളിക്കൂര്‍ മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട വിവിധ പഠനങ്ങള്‍ക് നേതൃത്വം നല്‍കി.
അഹമ്മദ് സഅദി ചെങ്കള, മുനീര്‍ സഅദി നെല്ലിക്കുന്ന്, മുനീര്‍ എര്‍മാളം, ആസിഫ് ആലമ്പാടി, നാസര്‍ ചേരൂര്‍, ത്വാഹിര്‍ ഹാജി, എ ആര്‍ മുട്ടത്തൊടി, അബ്ദുല്‍ ഖാദര്‍ നെല്ലിക്കുന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും അലി സഖാഫി ചെട്ടുംകുഴി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.