Latest News

കാസറകോട് ഉത്സവ് 2019 പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈററ്: കുവൈത്തിലെ കാസറകോട് ജില്ലക്കാരുടെ പൊതു വേദിയായ കാസറകോട് അസോസിയേഷന്‍ നവംബര്‍ 15നു അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാം വാര്‍ഷികം കാസറകോട് ഉത്സവ് പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം സൈന്‍ ഗ്രൂപ് എക്‌സിക്യൂട്ടീവ് ഫിനാന്‍സ് ഡയറക്ടര്‍ മുഹമ്മദ് ശരീഫ് പ്രകാശനം ചെയ്തു.[www.malabarflash.com]

പ്രസിഡണ്ട് സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എഞ്ചിനീയര്‍ അബൂബക്കര്‍, ചീഫ് പാട്രെന്‍ സഗീര്‍ തൃക്കരിപ്പൂര്‍, ജനറല്‍ സെക്രട്ടറി സലാം കളനാട്, സി. എച് ഹസ്സന്‍, ഖലീല്‍ അടൂര്‍, മുനവ്വര്‍ മുഹമ്മദ്, അഷ്റഫ് ആയൂര്‍, രാമകൃഷ്ണന്‍ കള്ളാര്‍, ഹമീദ് മധൂര്‍, അഷ്റഫ് തൃക്കരിപ്പൂര്‍, നളിനാക്ഷന്‍, ഹനീഫ് പാലായി സംബന്ധിച്ചു.
നവംബര്‍ 15 നു രാവിലെ 9 മണി മുതല്‍ രാത്രി 9 വരെ നീണ്ടു നില്‍ക്കുന്ന മുഴു നീള പപരിപാടിയില്‍ കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വ്യത്യസ്ത പരിപാടികള്‍ അരങ്ങേറും,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.