കൊച്ചി: കൊച്ചി കോർപറേഷൻ മേയറെ മാറ്റണമെന്ന് ആവർത്തിച്ച് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. നഗരസഭയിലെ സാഹചര്യം ജില്ലയിലെ മുതിർന്ന നേതാക്കൾ ചർച്ച ചെയ്തു. ജില്ലാ നേതൃത്വത്തിന്റെ വികാരം കെപിസിസി പ്രസിഡന്റിനെ അറിയിക്കും. നഗരസഭയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചർച്ച നടത്താനും തീരുമാനമായി.[www.malabarflash.com]
മേയർ മാറ്റം ഉടൻ വേണമെന്ന ആവശ്യവുമായി ഡിസിസിയിൽനിന്നുള്ള മൂന്നംഗ പ്രതിനിധിസംഘം തിങ്കളാഴ്ച തിരുവനന്തപുരത്തേക്കു പോകും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അധികാരമാറ്റം സംബന്ധിച്ചു മുന്‍പുണ്ടായിരുന്ന ധാരണയുമൊക്കെ കെപിസിസി പ്രസിഡന്റിനെ നേരിട്ടറിയിക്കാനാണ് സംഘം പോകുന്നത്.
യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, വി.ഡി. സതീശൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എന്നിവരാണ് കെപിസിസി പ്രസിഡന്റിനെ നേരിൽ കണ്ടു തീരുമാനം അറിയിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന സ്റ്റാൻഡിംഗ് കമ്മറ്റി തലപ്പത്തും മാറ്റം ഉണ്ടാകും. ആറു സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് യുഡിഎഫ് ഭരിക്കുന്നത്. രണ്ടെണ്ണം എൽഡിഎഫിന്റെ കൈയിലാണ്. ആറ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും മാറ്റം വരും.
ഉപതെരഞ്ഞെടുപ്പിലെ നിറം മങ്ങിയ തോൽവിയെത്തുടർന്ന് കോർപറേഷൻ ഭരണത്തിനെതിരേ ഹൈബി ഈഡൻ എംപി ഉൾപ്പടെയുള്ളവർ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ മേയറെ മാത്രമായി ബലിമൃഗമാക്കാനില്ലെന്നും വിജയമായാലും പരാജയമായാലും ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. ഇതു പരിഗണിക്കാതെയാണ് ജില്ലാ നേതൃത്വത്തിന്റെ നീക്കം.

No comments:
Post a Comment