കൊച്ചി: ഐഎസ്എലിൽ രണ്ടാം മത്സരത്തിൽ വിജയിച്ചിട്ടില്ലെന്ന ദുര്യോഗം ആറാം സീസണിലും മായിച്ചുകളയാനാവാതെ കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. കളിയുടെ 83 ാം മിനിറ്റിൽ ടുണീഷ്യൻ താരം അമീനെ ചെർമിറ്റി നേടിയ ഗോളിനാണ് മുംബൈ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്.[www.malabarflash.com]
ആദ്യ മത്സരത്തിലെ ത്രിസിപ്പിക്കുന്ന വിജയത്തിന്റെ ആവേശത്തിൽ മഞ്ഞപുതച്ചെത്തിയ കൊമ്പൻമാരുടെ ആരാധകരെ നിരാശയിലാഴ്ത്തുന്നതായി ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം.
മികച്ചൊരു മുന്നേറ്റംപോലും നടത്താനാവാതെ അശ്രദ്ധമൂലം ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയുടെ 83ാം മിനിറ്റിൽ നിരുപദ്രവകരമായ മുംബൈ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.
വലത് വിംഗിലൂടെ ഓടിക്കയറിയ സൗവിക് ചക്രബർത്തി ബൈലൈനിനു അരികിൽനിന്നും പിന്നിലേക്ക് നൽകിയ ക്രോസിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ കാലെത്തിയില്ല. രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങളെ കടന്ന് പന്ത് ബോക്സിന്റെ മധ്യത്തിലേക്ക്. ജെസൽ കാർനിറോയുടെ കാലിൽ ചെറുതായി തട്ടി ചെർമിറ്റിയുടെ മുന്നിൽ. ശക്തമായ ഗ്രൗണ്ട് ഷോട്ടിലൂടെ ചെർമിറ്റി പന്ത് ഗോൾവര കടത്തി. ഒരുനിമിഷത്തെ അലസയ്ക്കു വിലയായി മത്സരം മുഴുവനായി നൽകേണ്ടിവന്നു.
അവസാന നിമിഷം ഒഗ്ബച്ചെ നടത്തിയ ഗോൾ ശ്രമം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഓർത്തെടുക്കാനുള്ളത്. ബോക്സിനുള്ളിൽ കടന്നുകയറിയ സഹൽ നൽകിയ പാസ് കാലിൽ സ്വീകരിച്ച് വെട്ടിത്തിരിഞ്ഞ് ഒഗ്ബച്ചെ വെടിയുതിർത്തെങ്കിലും മുംബൈ ക്യാപ്റ്റൻ അമരീന്ദർ സിംഗ് സുന്ദരമായി സേവ് ചെയ്തു. അർഹിച്ച തോൽവി ഒഴിവാക്കാനാവാതെ ബ്ലാസ്റ്റേഴ്സ് ആകരാധകർ തലയിൽ കൈകൊടുത്തു.

No comments:
Post a Comment