തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സ്പോർട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന സംസ്ഥാന സിവിൽ സർവ്വീസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കാസര്‍കോട് ജില്ലയെ പ്രതിനിധാനം ചെയ്തു മത്സരിച്ച മുരളി എം. വെളളരിക്കുണ്ട് ചാമ്പ്യനായി.[www.malabarflash.com]
14 ജില്ലകളിൽ നിന്നായി 73 പേർ പങ്കെടുത്ത ടൂർണമെന്റിൽ 8 റൗണ്ടുകളിൽ 6 വിജയവും രണ്ട് സമനിലകളുമായി 7 പോയന്റോടെ മുരളി മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ടാണ് ജേതാവായത്.
ഗോപകുമാർ കെ. എസ് (എറണാകുളം) റണ്ണർ അപ്പ് ആയി. നിസാം കെ. എം. (കോഴിക്കോട്), ഇ. ഷീന (കണ്ണൂർ) ജി. എസ്. ശ്രീജിത്ത് (തിരുവനന്തപുരം),
എന്നിവർ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഈ വർഷമവസാനം നടക്കുന്ന ദേശീയ സിവിൽ സർവ്വീസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ മുരളി നയിക്കും.
ഇതിനു മുമ്പ് 2015ലും മുരളി സംസ്ഥാന ചാമ്പ്യനായിട്ടുണ്ട്. മുരളിയുടെ പ്രകടനമികവിൽ കാസര്‍കോട് ജില്ല ടീമടിസ്ഥാനത്തിൽ സംസ്ഥാന ചാമ്പ്യന്മാരുമായി. ടീം പോയന്റിൽ ഇത്തവണ കാസര്‍കോട് മൂന്നാമതെത്തി.
നിരവധി തവണ കാസര്‍കോട് ജില്ലാ ചാമ്പ്യനായിട്ടുണ്ട്. സംസ്ഥാന ദേശീയ ചെസ്സ് മത്സര വേദികളിൽ മികച്ച വിജയങ്ങൾ നേടിയിട്ടുള്ള മുരളി
കരിന്തളം ഗവ. ആർട്സ് & സയൻസ് കോളജ് ജീവനക്കാരനും
വെള്ളരിക്കുണ്ട് ആനന്ദ് ചെസ്സ് ക്ലബ്ബ് ഭാരവാഹിയുമാണ്.

ഭാര്യ: സുമ. മക്കൾ: കൃതിക മുരളി, നൃപൻചന്ദ്.
No comments:
Post a Comment