ധാക്ക: മതപഠനശാലയിലെ അധ്യാപകനെതിരെ ലൈംഗികപീഡനത്തിന് കേസു കൊടുത്ത 19കാരിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ 16 പേർക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക ട്രൈബ്യൂണലിന്റേതാണ് വിധി.[www.malabarflash.com]
ആറുമാസം മുമ്പാണ് കേസിനാസ്പദ സംഭവം. അധ്യാപകനെതിരായ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട സഹപാഠികളാണ് നുസ്റത്ത് ജഹാൻ റാഫിയുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
കഴിഞ്ഞ ഏപ്രിലിലാണ് നുസ്റത്ത് മരിച്ചത്. സംഭവം വിവാദമായതോടെ പ്രധാനമന്ത്രി ശൈഖ് ഹസീന കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. സൊണാഗാസി ഇസ്ലാമിക് സീനിയർ ഫാസിൽ മദ്സറ പ്രിൻസിപ്പൽ സിറാജുദ്ദൗളക്കെതിരെയാണ് പെൺകുട്ടി കേസ് നൽകിയത്. ഇയാളുൾപ്പെടെ 16പേരെയാണ് ശിക്ഷിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്ന അധ്യാപകന്റെ വാദം കോടതി പരിഗണിച്ചില്ല.
12 വിദ്യാർഥികൾ കുറ്റം ഏറ്റുപറഞ്ഞിരുന്നു. പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയവെ പെൺകുട്ടി സഹോദരന് നൽകിയ മരണമൊഴിയാണ് കേസിൽ നിർണായകമായത്. ഇതു സഹോദരൻ റെക്കോഡ് ചെയ്യുകയായിരുന്നു. ഓഫിസ് മുറിയിലേക്ക് വിളിച്ചുവരുത്തി സിറാജുദ്ദൗള മോശമായി ശരീരത്തിൽ സ്പർശിച്ചെന്നാണ് പെൺകുട്ടി കോടതിയിൽ പരാതി നൽകിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
ശിക്ഷ അനുഭവിക്കവെയാണ് നുസ്റത്തിനെ വധിക്കാൻ മറ്റു കുട്ടികൾക്ക് നിർദേശം നൽകിയത്. സ്കൂളിന്റെ ഏറ്റവും മുകളിലത്തെ നിലയിലേക്ക് വിളിച്ചുവരുത്തിയാണ് സഹപാഠികൾ നുസ്റത്തിന്റെ കൈകാലുകൾ ബന്ധിച്ച് ശരീരത്തിൽ പെട്രോളൊഴിച്ചു തീകൊളുത്തിയത്.

No comments:
Post a Comment