Latest News

കോന്നിയിൽ 23 വർഷത്തെ ചരിത്രം തിരുത്തി; ജനീഷ്‌ കുമാറിന്‌ 9953 വോട്ടുകളുടെ ജയം

കോന്നി: കഴിഞ്ഞ 23 വർഷമായി യുഡിഎഫ്‌ കുത്തകയാക്കിവച്ചിരുന്ന കോന്നിയിൽ എൽഡിഎഫിന്‌ അട്ടിമറി വിജയം. എൽഡിഎഫ്‌ സ്ഥാനാർഥി കെ യു ജനീഷ്‌ കുമാർ 9953 വോട്ടുകൾക്ക്‌ വിജയിച്ചു.[www.malabarflash.com]

വോട്ടിംങ്ങ് നില: എല്‍ഡിഎഫ്: 54099, യുഡിഎഫ്: 44146, എന്‍ഡിഎ: 39786, ഭൂരിപക്ഷം: 9953

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആന്റോ ആന്റണിക്ക്‌ ലീഡ്‌ നൽകിയ മണ്ഡലമാണ്‌ കോന്നി. 49667 വോട്ടുകളാണ്‌ യുഡിഎഫിന്‌ ലഭിച്ചത്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശ്‌ 20000 ലധികം വോട്ടുകൾക്ക്‌ ലഭിച്ച മണ്ഡലംകൂടിയാണ്‌ കോന്നി. 

ഇത്തവണ യുഡിഎഫ്‌ സ്ഥാനാർഥി പി മോഹൻരാജിന്‌ 45000ത്തിൽ താഴെ വോട്ടുകൾ മാത്രമാണ്‌ നേടാനായത്‌. 2016ൽ എൽഡിഎഫിന്റെ അഡ്വ. ആർ സനൽകുമാർ (സിപിഐ എം) : 52052 വോട്ടുകളും, ഡി ആർ അശോക് കുമാർ (ബി ജെ പി) : 16713 വോട്ടുകളും നേടി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന്‌ മുന്നണികളും തമ്മിൽ ശക്തമായ മത്സരം നടന്ന മണ്ഡലമാണ്‌ കോന്നി. എൽഡിഎഫ്‌ സ്ഥാനാർഥി വീണാ ജോർജ്ജ്‌ 46946 വോട്ടുകളും ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ 46506 വോട്ടുകളും ഇവിടെ നേടിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.