കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറുപേരെ ഭക്ഷണത്തിൽ മാരകവിഷമായ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ജോളിയെ വിലങ്ങണിയിപ്പിച്ചത് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജീവൻ ജോർജ് നടത്തിയ കരുനീക്കത്തിലൂടെ.[www.malabarflash.com]
'
റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കൂടത്തായ് പൊന്നാമറ്റത്തിൽ ടോം തോമസിന്റേതടക്കം കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തിൽ സംശയമുയർത്തി ടോമിന്റെ ഇളയ മകൻ അമേരിക്കയിലുള്ള റോജോ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകുകയായിരുന്നു. എസ്പി കെ.ജി. സൈമൺ വിശദമായ അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ജീവൻ ജോർജിനെ ചുമതല ഏൽപ്പിച്ചു.
കൂടത്തായിക്കടുത്ത് തിരുവന്പാടി സ്വദേശിയായ ജീവൻ ജോർജ് മലയോര മേഖലയിലെ സൗഹൃദം ഉപയോഗിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് സംഭവം കൊലപാതക സൂചനയിലേക്ക് നയിച്ചത്. ടോം തോമസിന്റെ നാടായ കൂടത്തായി, അനുജൻ സക്കറിയയുടെ നാടായ കോടഞ്ചേരി പുലിക്കയം , ടോമിന്റെ ബന്ധുവീടുകൾ എന്നിവിടങ്ങളിൽ രണ്ടുമാസത്തോളം ജീവൻ ജോർജ് കറങ്ങിനടന്ന് പരമാവധി വിവരങ്ങൾ ശേഖരിച്ചു.
സക്കറിയയുടെ മകനും അധ്യാപകനുമായ ഷാജുവിനെ ജോളി പുനർവിവാഹം ചെയ്തതിലും, സ്വത്തിന് അർഹതയില്ലാതിരിക്കെ ടോം തോമസിന്റെ പേരിലുള്ള കോടികൾ വിലവരുന്ന വീടും പറന്പും വ്യാജ ഒസ്യത്ത് തയാറാക്കി ജോളി തന്റെ പേരിലേക്ക് മാറ്റിയതുമാണ് ജോളിക്കെതിരേ സംശയമുന നീളാൻ കാരണം.
കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) പ്രഫസറാണെന്നാണ് ജോളി അയൽവാസികളെ ധരിപ്പിച്ചിരുന്നത്. ദിവസവും രാവിലെ വീട്ടിൽനിന്ന് പോയി വൈകിട്ട് തിരിച്ചെത്തിയതിനാൽ എല്ലാവരും ഇത് വിശ്വസിച്ചു. എന്നാൽ അന്വേഷണത്തിൽ ഇത് കളവാണെന്ന് കണ്ടെത്തി. ഒരു ഗമയ്ക്ക് പറഞ്ഞതാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴുള്ള മൊഴി.
ആറു മരണവും നടന്നത് ഭക്ഷണം കഴിച്ചയുടനെ ആയിരുന്നു എന്നതും എല്ലാവരും മരിച്ച സമയത്ത് ജോളി അടുത്തുണ്ടായിരുന്നതും സംശത്തിന് ആക്കം കൂട്ടി. ഭർത്താവ് റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ജോളി രഹസ്യമാക്കിവച്ചതും അന്വേഷണത്തിൽ കണ്ടെത്തി.
റോയ് വൈകുന്നേരം വിട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ശുചിമുറിയിൽ പോയപ്പോൾ കുഴഞ്ഞുവീണു എന്നായിരുന്നു ജോളി ആദ്യംമുതൽ പറഞ്ഞിരുന്നത്. എന്നാൽ മരിക്കുന്നതിനു പതിനഞ്ചുമിനിട്ടുമുൻപ് റോയ് ചോറും കടലക്കറിയും കഴിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ജോളി രഹസ്യമാക്കി വച്ചിരുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് റോയിയുടെ അനുജൻ റോജോ വിവരാവകാശനിയമപ്രകാരമാണ് കോടഞ്ചേരി പോലീസിൽനിന്ന് സംഘടിപ്പിച്ചത്. മരിക്കുന്നതിനു തൊട്ടുമുമ്പ് റോയ് ഭക്ഷണം കഴിച്ചതായി സ്ഥിരികരിച്ചിട്ടും ആദ്യം ചോദ്യംചെയ്തപ്പോൾ ഇക്കാര്യം ജോളി ക്രൈംബ്രാഞ്ചിനോടും നിഷേധിച്ചിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോൾ ജോളി മൊഴിമാറ്റി. താൻ അടുക്കളയിലായിരുന്നെന്നും ബാത് റുമിൽ പോകുന്നതിനുമുൻപ് ഭക്ഷണം കഴിച്ചിട്ടുണ്ടാവാം എന്നുമായിരുന്നു പിന്നീടുള്ള മൊഴി.
മൊഴി നൽകിയപ്പോൾ ജോളിയുടെ മുഖത്തുണ്ടായ ഭാവമാറ്റത്തിൽനിന്നാണ് ജീവൻ ജോർജിന് സംഭവത്തിന്റെ ഏകദേശ ചിത്രം മനസിലായത്. മരിച്ച മറ്റ് അഞ്ചുപേരും മരിക്കുന്നതിനു തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചിരുന്നതായും ഛർദിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു.
പിന്നെ, സയനൈഡ് നൽകിയ ആളെ കണ്ടെത്താനുള്ള തീവ്രശ്രമമായി. റോയിയുടെ മാതൃസഹോദരപുത്രനായ മാത്യു ജ്വല്ലറി ജീവനക്കാരനാണെന്ന് അറിഞ്ഞതോടെ എല്ലാം എളുപ്പമായി. ജോളിയും മാത്യുവുമായി അടുത്ത ബന്ധമുള്ളതായും, മാത്യു ഇടയ്ക്കിടെ ജോളിയെ കാണാൻ വീട്ടിൽ എത്താറുണ്ടായിരുന്നു എന്നും അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ടോം തോമസിന്റേയും ഭാര്യയുടേയും പെൻഷൻതുക കാണാതായതും ഇരുവരുടെയും മരണശേഷം ജോളി വാഹനങ്ങൾ വാങ്ങിയതും അന്വേഷണത്തിൽ അറിവായി.
തുടർന്ന് ഓരോ തെളിവും വിളക്കിച്ചേർത്ത് ജീവൻ ജോർജ് റുറൽ എസ്പിക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. സമർഥനായ ഡിവൈഎസ്പി ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ചിന്റെ പതിനഞ്ചംഗ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ച് വിശദമായ അന്വേഷണത്തിന് എസ്പി ഉത്തരവിട്ടു. ജീവൻ സഞ്ചരിച്ച വഴിയേ സ്പെഷൽ സ്ക്വാഡ് യാത്രതുടർന്നു.
എല്ലാ തെളിവുകളും ശേഖരിച്ചശേഷമാണ് ശനിയാഴ്ച ജോളിക്കെതിരേ കുരുക്കുമുറുക്കിയത്. പരമാവധി സാഹചര്യ തെളിവുകൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ ഭദ്രമാക്കിയശേഷമേ പോലീസ് അറസ്റ്റിനു തയാറായുള്ളു. കല്ലറയിൽനിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധനാഫലം ലഭിച്ച ശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുക.

No comments:
Post a Comment