കോഴിക്കോട്: പൊട്ടാസ്യം സയനൈഡ് ഉള്ളിൽ ചെന്നാലുള്ള മരണം സാവധാനമോ വേദനയില്ലാത്തതോ അല്ല. നെഞ്ചുപിളർക്കുന്ന വലിയ വേദനയോടുകൂടിയാവും മരണം. വായിൽനിന്നു നുരയും പതയും വരും. വിഷം രക്തത്തിൽ പ്രവേശിച്ചാൽ മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും.[www.malabarflash.com]
കെസിഎൻ(KCN)എന്ന് രാസസൂത്രമുള്ള സംയുക്തമാണ് പൊട്ടാസ്യം സയനൈഡ് . പഞ്ചസാരയോടു സാമ്യമുള്ള, ജലത്തിൽ വളരെ നന്നായി ലയിക്കുന്ന, നിറമില്ലാത്ത, ക്രിസ്റ്റൽരൂപത്തിലുള്ള ലവണമാണ് ഇത്. സ്വർണഖനനത്തിലും ആഭരണമേഖലയിലും ഇലക്ട്രോപ്ലേറ്റിംഗിലും ഉപയോഗിച്ചുവരുന്നു. കയ്പ്പുള്ള ബദാമിന്റെ മണമാണ് .ചിലർക്ക് ഈ മണം മനസ്സിലാക്കാൻ ആവില്ല.
ഹൈഡ്രജൻ സയനൈഡ് പൊട്ടാസ്യം ഹൈഡ്രോക്സൈഡിന്റെ ലായനിയുമായി പ്രവർത്തിപ്പിച്ചശേഷം ശൂന്യതയിൽ ആ ലായനി ബാഷ്പീകരിച്ചാണ് പൊട്ടാസ്യം സയനൈഡ് ഉണ്ടാക്കുന്നത്.ഇത് ഉള്ളിൽ ചെന്നാൽ, വ്യക്തിക്ക് ബോധം നഷ്ടപ്പെടുകയും മസ്തിഷ്കമരണം സംഭവിക്കുകയും ചെയ്യും. വിഷബാധയേൽക്കുന്നയാൾക്ക് പേശികൾ കോച്ചിവലിക്കുന്ന വേദന സഹിക്കേണ്ടിവരുന്നു. സെറിബ്രൽ ഹൈപോക്സിയ മൂലമാണ് മരണം സംഭവിക്കുന്നത്.
സയനൈഡ് ശരീര കോശങ്ങൾക്ക് രക്തത്തിലെ ഓക്സിജൻ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. പൊട്ടാസ്യം സയനൈഡ് വയറ്റിലെ ഹൈഡ്രോക്ലോറിക് ആസിഡുമായി ചേർന്ന് ഹൈഡ്രോ സയനിക് ആസിഡ് ആകും. ഇതു കുടലിൽനിന്നു കരളിലും പിന്നീടു ഹൃദയത്തിലും എത്തും. പ്ലീഹയിലും തലച്ചോറിലുമാണ് സയനൈഡിന്റെ അവശേഷങ്ങൾ ഉണ്ടാകുക. ഈ ഭാഗങ്ങൾ മണ്ണിൽ എളുപ്പം ദ്രവിച്ചുപോകുന്നവയാണ്.

ശരാശരി ഭാരമുള്ള ഒരാളുടെ കൊല്ലാൻ 60 മുതൽ 75 വരെ മില്ലിഗ്രാം സയനൈഡ് മതിയാവും. കയ്പുള്ളതിനാൽ, മസാല ചേരാത്ത ഭക്ഷണപദാർഥങ്ങളിൽ ചേർത്താൽ ഇതു കഴിക്കാൻ പ്രയാസമാണ്.
No comments:
Post a Comment