Latest News

യു.ഡി.എഫ് പ്രചരണത്തിന് ആവേശം പകർന്ന് കുമ്പളയിൽ വിദ്യാർത്ഥി റാലി

കുമ്പള: തുളുനാടിന്റെ മണ്ണില്‍ ആവേശത്തിന്റെ അലയൊലി തീര്‍ത്ത് വിദ്യാര്‍ത്ഥി റാലി. മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം യു.ഡി.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി റാലി കുമ്പളയെ വർണ്ണാഭമാക്കി.[www.malabarflash.com]

വോട്ട് ഫോര്‍ എം.സി എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് കുമ്പള റെയില്‍വെ പരിസരത്ത് നിന്നാരംഭിച്ച നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയ വിളംബരമായി മാറി. 

സ്ഥാനാര്‍ത്ഥിയുടെ പടവും ഏണിചിഹ്നവും ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളും ബലുണുകളുമേന്തി വിദ്യാര്‍ത്ഥികള്‍ ചടുലതാളത്തില്‍ അടിവെച്ച് നീങ്ങിയപ്പോള്‍ റോഡിനരികില്‍ കൂടിനിന്നവര്‍ അഭിവാദ്യം ചെയ്യാനെത്തി. പട്ടണമൊന്നാകെ ഇളക്കിമറിച്ച റാലി പട്ടണം ചുറ്റി കുമ്പള ടൗണില്‍ സമാപിച്ചു.

എ.ഐ.സിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, വൈസ് പ്രസിന്റ് സി. മോയിന്‍ കുട്ടി, എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ് എം.പി, എം.എൽ.എ മാരായ പി. ഉബൈദുള്ള, അഡ്വ.കെ.എം. ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ഠന്‍, യൂത്ത് കോൺഗ്രസ് മംഗലാപുരം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് മിഥുന്‍ റായ്, സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കുമ്പള ടൗണില്‍ നടന്ന പൊതുയോഗം കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍  പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, എന്‍.എസ്.യു. ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, കെ.എസ്.യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് നോയല്‍ ടോം ജോസഫ് നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.