Latest News

സ്‌പോട്ടി ലുക്കുമായി ക്വിഡിന്റെ രണ്ടാം തലമുറ വിപണിയിലെത്തി

റെനൊയുടെ ജനപ്രിയ ചെറുകാറായ ക്വിഡിന്റെ രണ്ടാം തലമുറ വിപണിയിലെത്തി. എട്ടുമോഡലുകളിലായി വിപണിയിലെത്തുന്ന ക്വിഡിന്റെ 800 സിസി വകഭേദത്തിന് 2.83 ലക്ഷം മുതല്‍ 4.13 ലക്ഷം വരെയും ഒരു ലിറ്റര്‍ വകഭേദത്തിന് 4.33 ലക്ഷം മുതല്‍ 4.84 ലക്ഷം രൂപവരെയാണ് വില.[www.malabarflash.com] 

800 സിസി സ്റ്റാന്റേര്‍ഡിന് 2.83 ലക്ഷം രൂപയും ആര്‍.എക്‌സ്.ഇയ്ക്ക് 3.53 ലക്ഷം രൂപയും ആര്‍.എക്‌സ്.എല്ലിന് 3.83 ലക്ഷം രൂപയും ആര്‍.എക്‌സ്.ടി 4.13 ലക്ഷം രൂപയുമാണ് വില. ഒരു ലിറ്റര്‍ വകഭേദത്തിന്റെ ആര്‍.എക്‌സ്.ടിക്ക് 4.33 ലക്ഷം രൂപയും ക്ലൈംബറിന് 4.54 ലക്ഷം രൂപയും ആര്‍.എക്‌സ്.ടി ഈ.സി.ആറിന് 4.63 ലക്ഷം രൂപയും ക്ലൈംബര്‍ ഇ.സി.ആറിന് 4.84 ലക്ഷം രൂപയുമാണ് വില.

അടുത്തിടെ വിപണിയിലെത്തിയ ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറാണ് പുതിയ ക്വിഡിലുള്ളത്. എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുണ്ട്. 54പിഎസ് കരുത്തുള്ള 799 സിസി എന്‍ജിനും 68 പിഎസ് കരുത്തുള്ള ഒരു ലീറ്റര്‍ എന്‍ജിനുമാണ് ക്വിഡിന് കരുത്തേകുന്നത്.

ചൈനയില്‍ പുറത്തിറങ്ങിയ റെനൊയുടെ ഇലക്ട്രിക് കാര്‍ കെ.ഇസഡ്.ഇയോട് വളരെയധികം സാമ്യമുണ്ട് പുതിയ ക്വിഡിന്. പുതിയ ബംബര്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ്, എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപ് തുടങ്ങി വാഹനത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്ന മാറ്റങ്ങള്‍ പുതിയ ക്വിഡിലുണ്ട്. ബംബറിലേക്ക് ഇറങ്ങിയാണ് ഹെഡ്ലാംപുകളുടെ സ്ഥാനം. പുതിയ ടെയില്‍ ലാംപ് കൂടാതെ പിന്നിലും കാര്യമായ മാറ്റങ്ങളുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.