Latest News

ഉത്സവകാല ഓഫറുമായി ജിയോ; വെറും 699 രൂപയ്ക്ക് ജിയോ ഫോണ്‍

ദസ്സറ, ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് ഉത്സവകാല ഓഫറുമായി ജിയോ. ദസ്സറ, ദീപാവലി പ്രമാണിച്ച് 699 രൂപയ്ക്കാണ് ജിയോ ഫോണ്‍ വിപണിയിലെത്തുന്നത്. 1500 രൂപ വിപണിവിലയുണ്ടായിരുന്ന ഫോണാണ് 699 രൂപ നിരക്കില്‍ ജിയോ വില്ക്കാനൊരുങ്ങുന്നത്.[www.malabarflash.com]

2 ജി ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിലും താഴ്ന്ന വിലയില്‍ ജിയോ ഫോണ്‍ ലഭ്യമാക്കുന്നതുവഴി ഇന്ത്യയിലെ ഓരോ പൗരനും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് ജിയോ ലക്ഷ്യമിടുന്നത്. ദീപാവലി ഓഫറായി ആദ്യത്തെ 7 റീച്ചാര്‍ജിന് 99 രൂപയുടെ അധിക ഡേറ്റ കൂടി ജിയോയില്‍ ലഭ്യമാകും. ദസ്സറ മുതല്‍ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ സൗജന്യങ്ങള്‍ ജിയോ ലഭ്യമാക്കുന്നത്.

ജിയോ ഫോണ്‍ ദീപാവലി ഓഫര്‍ വഴി ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമാകാനും അതിന്റെ ഫലങ്ങള്‍ അനുഭവിക്കാനും പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് റിലയന്‍സ് ഇന്ത്യ ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.